സുരിലീ ഹിന്ദി - വാചൻ കി ബഹാർ , ഏകദിന ഡി ആർ ജി പരിശീലനം സംഘടിപ്പിച്ചു
കൊല്ലം: സുരീലി ഹിന്ദി,വാചൻ കീ ബഹാർ,ജില്ലാതല പരിശീലനം കൊട്ടാരക്കര ബിആർസിയിൽ നടന്നു. കൊട്ടാരക്കര മുനിസിപ്പൽ ചെയർമാൻ എസ് ആർ രമേശ് ഉദ്ഘാടനം ചെയ്തു. വിവിധ ഭാഷയിലെ വായിക്കാൻ ഇഷ്ടമുള്ള പുസ്തകങ്ങൾ എഴുതുകയും, തുടർന്ന് അവർ എഴുതിയ പുസ്തകങ്ങളെ അടിസ്ഥാനപ്പെടുത്തി വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞു, തുടർന്ന് പുസ്തകങ്ങളെ കുറിച്ച് ചർച്ച,അവതരണം, ലഘു വിവരണം ചുമർപത്രികയിൽ പതിപ്പിക്കുകയും ചെയ്തു. ചെറുകഥ വായന, വായനയ്ക്കിടയിൽ അർത്ഥം, സന്ദർഭം വ്യക്തമാക്കുന്ന പേപ്പറുകൾ നൽകുന്നു. തുടർന്ന് കഥയെ ആസ്പദമാക്കി പോസ്റ്ററുകൾ നിർമ്മിക്കുന്നുപ്രദർശിപ്പിക്കുന്നു.തുടർന്ന് ചില ചോദ്യങ്ങളിലൂടെ സ്വതന്ത്ര വായന നേരിടുന്ന വെല്ലുവിളികളെ കുറിച്ചുള്ള ചർച്ച എഴുതി അവതരിപ്പിക്കുമ്പോൾ കുട്ടികളെ വായനയിലേക്ക് ആകർഷിപ്പിക്കുന്നതിനായി വായന കാർഡുകൾ തയ്യാറാക്കുന്നതിനെ കുറിച്ച് ചർച്ച, വായന കാർഡ് നിർമ്മാണം, അവതരണം എന്നീ പ്രവർത്തനങ്ങൾ നടന്നു. പ്രോഗ്രാം ഓഫീസർ ഷീജ എവ്ലിൻ മരിയാൻ പരിശീലന പ്രവർത്തനങ്ങളെക്കുറിച്ചു വിശദീകരിച്ചു. കൊട്ടാരക്കര ബി പി സി മഞ്ജു ഐ ആശംസകൾ അറിയിച്ചു. നാല്പതോളം അധ്യാപകർ പങ്കെടുത്തു.സ്റേററ്റ് റിസോഴ്സ് പേഴ്സണുകളായ ദീപു, കൃഷ്ണകുമാർ, മനോജ് എന്നിവരുടെ നേതൃത്വത്തോടെ ക്ലാസുകൾ പൂർത്തിയായി .