' ടെക്കി ടീച്ചർ ' പരിശീലനപരിപാടിക്ക് തുടക്കമായി
പത്തനംതിട്ട (കോഴഞ്ചേരി) :- പ്രൈമറി സ്കൂൾ ഐ. റ്റി. കോർഡിനേറ്റർമാർക്കുള്ള ദ്വിദിന ശില്പശാലയായ ടെക്കി ടീച്ചർ പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം കോഴഞ്ചേരി മാരാമൺ മാർത്തോമ്മാ റിട്രീറ്റ് സെന്ററിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ആർ. അജയകുമാർ നിർവ്വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അനില. ബി.ആർ, അധ്യക്ഷത വഹിച്ചു . ജില്ലാ പ്രോഗ്രാം ഓഫീസർമാരായ ജയലക്ഷ്മി. എ.പി , .എ.കെ.പ്രകാശ് , കോഴഞ്ചേരി ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ ഷിഹാബുദീൻ എന്നിവർ ആശംസകൾ അർപ്പിച്ചു .വിവര സാങ്കേതിക മേഖലയിൽ അധ്യാപകരെ പരിശീലിപ്പിക്കുന്നതിന് വേണ്ടിയുള്ള ഈ പരിപാടി രണ്ടു ബാച്ചുകളിലായി തിരുവല്ല ശാന്തിനിലയത്തിൽ ആരംഭിക്കുകയുണ്ടായി.