വീട്ടിലും സ്കൂളിലും ഉല്ലാസ ഗണിതം
മലപ്പുറം(കൊണ്ടോട്ടി )- വീട്ടിലും വിദ്യാലയത്തിലും കുട്ടികളുടെ ഗണിത പാടവം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരള ബി ആർ സി കൊണ്ടോട്ടി കേന്ദ്രീകരിച്ച് ഉല്ലാസഗണിതം പരിശീലന പരിപാടി ആരംഭിച്ചു. കൊണ്ടോട്ടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷാബി ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ ഡോ.സുധീരൻ ചീരക്കൊട അധ്യക്ഷനായിരുന്നു. ഒന്നു മുതൽ ഏഴ് വരെയുള്ള ഗണിത അധ്യാപകർക്കാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ചടങ്ങിന്റെ ഔപചാരിക ഡയറ്റ് സീനിയർ ലക്ചറർ മുഹമ്മദ് മുസ്തഫ മുഖ്യഭാഷണം നടത്തി. അസിസ്റ്റന്റ വിദ്യാഭ്യാസ ഓഫീസർ സുനിത ഗണിതപ്രാധാന്യം വിശദീകരിച്ചു. ട്രെയിനർ ജയ്സല സിപി സ്വാഗതവും സി ആർ സി കോഡിനേറ്റർ രതീഷ് കുമാർ നന്ദിയും പറഞ്ഞു. ട്രെയ്നർമാരായ ജൈസല, അബൂബക്കർ സിദ്ധീഖ്, രാജൻ മാസ്റ്റർ എന്നിവർ സെഷനുകൾ നിയന്ത്രിച്ചു.