അതിജീവനം ശില്പശാല സമാപിച്ചു
പാലക്കാട് (കുഴൽമന്ദം): പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളം കുഴൽമന്ദം ബി.ആർ.സിയാണ്നടപ്പാക്കുന്ന 'അതിജീവനം' അധ്യാപക ശില്പശാല മാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രവിത മുരളീധരൻ ഉദ്ഘാടനം ചെയ്തു. കുട്ടികളെ സാമൂഹ്യ- വൈകാരിക സമർദ്ദങ്ങൾ അതിജീവിക്കാൻ പ്രാപ്തമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ അഭിലാഷ് തച്ചങ്കാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ നൗഷാദ്അലി എം.കെ അതിജീവനം വിവരണം നടത്തി. എച്ച്.എം ഫോറം കൺവീനർ വി.കൃഷ്ണാനന്ദൻ ട്രെയിനർമാരായ എസ്.ജെഷി, വി.മഞ്ജു റിസോഴ്സ് പേഴ്സൺ മാരായ അനിറ്റ് പി.ജോസ്, സി.എസ്.പ്രീതി, കെ.ഇന്ദിരാദേവി എന്നിവർ സംസാരിച്ചു.വിവിധ വിദ്യാലയങ്ങളിൽ നിന്നായി 80 പേർ പരിശീലനത്തിൽ പങ്കെടുത്തു.