'ടെക്കി- ടീച്ചർ' ദ്വിദിന പരിശീലനം സമാപിച്ചു
കൊല്ലം : വിദ്യാലയങ്ങളിൽ സജ്ജമാക്കിയ വിദ്യാ സൗഹൃദ ക്ലാസ് അന്തരീക്ഷം കാര്യക്ഷമമായി പ്രയോജനപ്പെടുത്തുന്നതിനും കോവിഡാനന്തര സാമൂഹിക പരിതസ്ഥിതിയിൽ പുത്തൻ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള ക്ലാസ്സ്റൂം വിനിമയം കാര്യക്ഷമമാക്കുന്നതിനും അധ്യാപകരെ സജ്ജരാക്കാൻ സമഗ്ര ശിക്ഷ കേരളയും കൈറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന 'ടെക്കി ടീച്ചർ' പരിശീലനത്തിന് തുടക്കമായി.ആദ്യഘട്ടത്തിൽ പ്രൈമറി വിഭാഗത്തിലെ ഐടി കോർഡിനേറ്റർമാർക്കാണ് പരിശീലനം നൽകുന്നത്. 30 അധ്യാപകരാണ് ആദ്യഘട്ടത്തിൽ പങ്കെടുത്തത്. കൊട്ടിയം ക്രിസ്തു ജ്യോതി ആനിമേഷൻ സെന്ററിൽ ആരംഭിച്ച ദ്വിദിന പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം കൊല്ലം ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഡോ. പി കെ ഗോപൻ നിർവഹിച്ചു. എസ് എസ് കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ അനിത എച്ച് ആർ അധ്യക്ഷ ആയ ചടങ്ങിൽ ജില്ലാ പ്രോഗ്രാം ഓഫീസർ സബീന S, കൈറ്റ് ജില്ലാ കോ -ഓർഡിനേറ്റർ സുദേവൻ എന്നിവർ സംസാരിച്ചു. അഭിഷേക് (മാസ്റ്റർ ട്രെയിനർ -കൈറ്റ്) ഡോ.ബിന്ദു തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു .