കാടിറങ്ങി സ്കൂളിലേക്ക്
ചാലിയാര്‍ പ്ലാക്കല്‍ ചോല കോളനിയില്‍ നിന്ന് നിലമ്പൂര്‍ ബി.ആര്.സി. നടത്തുന്ന ഷെല്‍ട്ടര്‍ റസിഡന്‍ഷ്യല്‍ ഹോസ്റ്റലിലേക്ക് മകന് വിനീതിനെ യാത്രയാക്കുന്ന അമ്മ ശാന്തയും അച്ഛന് വിജയനും.
നിലമ്പൂര്‍ - പുത്തനുടുപ്പണിഞ്ഞ് പുള്ളികുട ചൂടി കാടിന്റെ മക്കളും വിദ്യാലയങ്ങളിൽ എത്തിതുടങ്ങി. മലപ്പുറം ജില്ലയിലെ 24 ഏകാധ്യാപക സ്കൂളുകളിലെ 339 കുട്ടികളില്‍ 286 പേരും കാടിറങ്ങി സ്കൂളുകളിലെത്തി. സമ്മാനങ്ങള്‍ നല്കി അധ്യാപകര്‍ പുഞ്ചിരിയോടെകുട്ടികളെ ഏതിരേറ്റു. പ്രാക്തന ഗോത്ര വര്‍ഗത്തില്‍പ്പെട്ട കുട്ടികള്‍ പഠിക്കുന്ന നിലമ്പൂര്‍ വെളിയം തോടുള്ള ഇന്ദിരാഗാന്ധി സ്മാരക മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ പ്രവേശനോത്സവം ഉത്സവാന്തരീക്ഷത്തില്‍ നടന്നു. ഗോത്രവിഭാഗം കുട്ടികള്‍ക്കുള്ള ജില്ലയിലെ ഹോസ്റ്റലുകളും നിലമ്പൂര്‍ ബി.ആര്.സി.യുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഷെല്‍ട്ടര്‍ ഹോസ്റ്റലും പ്രവര്‍ത്തനമാരംഭിച്ചു.