നിലമ്പുർ -മുണ്ടാതോട് ഊരുവിദ്യാകേന്ദ്രത്തിൽ ലൈബ്രറി ഉദ്ഘാടനം ചെയ്തു.
മലപ്പുറം(മമ്പാട്) : സമഗ്രശിക്ഷ കേരള നിലമ്പൂർ ബിആർസിയുടെ നേതൃത്വത്തിൽ മുണ്ടാതോട് ഊരുവിദ്യാ കേന്ദ്രത്തിൽ ലൈബ്രറി ഉദ്ഘാടനം ചെയ്തു. മമ്പാട്പഞ്ചായത്ത് പ്രസിഡണ്ട് ശ്രീനിവാസൻ ഇളംപുഴ ലൈബ്രറി ഉദ്ഘാടനവും ടീഷർട്ട് വിതരണവും നിർവഹിച്ചു. സമഗ്രശിക്ഷ കേരളം വഴി പതിനായിരം രൂപയുടെ ലൈബ്രറി പുസ്തകങ്ങളും ഷെൽഫുമാണ് കേന്ദ്രത്തിന് ലഭിച്ചത്. ഊരുവിദ്യാകേന്ദ്രത്തിലെ 29 കുട്ടികൾക്ക് രണ്ട് വീതം ടിഷർട്ടുകൾ സമഗ്ര ശിക്ഷാ കേരളം നിലമ്പൂർ ബിആർസിവഴി നൽകി. ഒരു കുട്ടിക്ക് ടീഷർട്ട് വാങ്ങുന്നതിന് നാനൂറ് രൂപ വീതമാണ് എസ്.എസ്.കെ.അനുവദിച്ചത്. .മമ്പാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ മേജർ മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിആർസി ട്രൈയ്നർ ജയൻ ആൻറണി സ്വാഗതവും വിദ്യാവൊളണ്ടിയർ ജിഷ്ണു നന്ദിയും പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി കൊണ്ട് സമഗ്രശിക്ഷ കേരള ആരംഭിച്ച കേന്ദ്രങ്ങളാണ് ഊരുവിദ്യാകേന്ദ്രങ്ങൾ. ബിപിസി മനോജ്കുമാർ മുഖ്യപ്രഭാഷണം നടത്തി.വാർഡ് മെമ്പർ ജയ മുരളി ആശംസ അറിയിച്ചു.