മാർച്ച് 8 അന്താരാഷ്ട്ര വനിതാദിനാചരണം ; ഡോ.എ ആർ സുപ്രിയ ടീച്ചറെ ആദരിച്ചു.
തിരുവനന്തപുരം : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സമഗ്ര ശിക്ഷ കേരളം സംസ്ഥാന കാര്യാലയത്തിൽ നടന്ന ദിനാചരണത്തിൽ സമഗ്ര ശിക്ഷ കേരളം ഡയറക്ടർ ഡോ. എ ആർ സുപ്രിയ ടീച്ചറിന് ആദരവ് നൽകി. എസ് എസ് കെയുടെ അഡീ .ഡയറക്ടർമാരായ ഷിബു ആർ എസ് , ശ്രീകല കെ എസ് എന്നിവർ ചേർന്ന് ടീച്ചറെ പൊന്നാടയണിച്ചു. വർത്തമാന കാലഘട്ടത്തിൽ സ്ത്രീകൾ സ്വതന്ത്ര ചിന്തയും സുവ്യക്ത കാഴ്ച്ചപ്പാടുള്ളവരുമാകണമെന്ന് ഡോ.എ ആർ സുപ്രിയ ടീച്ചർ പറഞ്ഞു. സ്വന്തം കാലിൽ നിൽക്കാനും നിലപാടുള്ളവരായി തീരുമാനങ്ങളെടുക്കാനും പ്രാപ്തരായി സമഗ്ര ശിക്ഷ കുടുംബത്തിലെ സ്ത്രീകളടക്കം മാറട്ടെ എന്നവർ ആശംസിച്ചു. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ആദ്യബാച്ച് ട്രെയിനികളായ ഇന്ദു, ഷഹീൻ, വിപിൻ, തുടങ്ങിയവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു. സംസ്ഥാന ഭരണ നിർവഹണ സർവീസിലെ പരിശീലന അനുഭവങ്ങളും, സ്ത്രീയെന്ന നിലയിൽ ലഭിക്കുന്ന പരിഗണനകളെ കുറിച്ചും കെ എ എസ് ട്രെയിനി ഇന്ദു സംസാരിച്ചു.അഡീ .ഡയറക്ടർ ഷിബു ആർ എസ് , സംസ്ഥാന പ്രോഗ്രാം ഓഫീസർമാർ, ജീവനക്കാർ തുടങ്ങിയവർ സംസാരിച്ചു. അഡീ .ഡയറക്ടർ ശ്രീകല അധ്യക്ഷത വഹിച്ച ചടങ്ങിൽ കോ-ഓർഡിനേറ്റർ സജില മനോജ് സ്വാഗതം പറഞ്ഞു. വിഖ്യാതരായ വനിതകളെ കുറിച്ചുള്ള അനുസ്മരണവും മധുരവിതരണവും നടന്നു.