പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള തൊഴിൽ പുനരധിവാസ പദ്ധതി.ESTEEM സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ് എച്ച് പഞ്ചാപകേശൻ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ഞങ്ങൾക്ക് ശേഷം ഇവരെങ്ങനെയാണ് ജീവിക്കുക എന്നതാണ് ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്ന ഓരോ കുട്ടിയുടെ രക്ഷിതാവിന്റെയും ഏറ്റവും വലിയ വേദന . ഇതിന് പരിഹാരമുണ്ടാവുക എന്നത് ആ കുട്ടികളുടെ അവകാശമാണ്. ഒപ്പം നമ്മളോരോരുത്തരുടേയും ഉത്തരവാദിത്വവും. പ്ലസ്ടു പഠനം പൂർത്തിയാക്കിയ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് തൊഴിലധിഷ്ഠിത പുനരധിവാസം ഉറപ്പാക്കുന്നതിനായി സമഗ്ര ശിക്ഷ കേരളം സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കിയ പദ്ധതിയാണ് എസ്റ്റീം (Esteem). കോഴിക്കോട് എസ്.എസ്.കെ യെയാണ് പരിശീലനത്തിനായി ചുമതലപ്പെടുത്തിയത്. കേന്ദ്ര സർക്കാരിന്റെ എൻ.എസ്.ക്യു.എഫ് സർട്ടിഫിക്കറ്റോടു കൂടിയ കോഴ്സുകളാണ് തെരഞ്ഞെടുത്തത്. കാഴ്ച, കേൾവി, ബുദ്ധി പരിമിതികൾ ഉള്ള കുട്ടികൾക്കാണ് പരിശീലനം നൽകിയത്. നാഷണൽ ക്വാളിഫിക്കേഷൻ രജിസ്റ്ററിലെ ലെവൽ - 4 കോഴ്സുകളായ ഡൊമസ്റ്റിക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഫീൽഡ് ടെക്നീഷ്യൻ കമ്പ്യൂട്ടിംഗ് ആന്റ് പെരിഫറൽസ് , ഫുഡ് ആന്റ് ബിവറേജസ് സർവ്വീസ് അസോസിയേറ്റ് എന്നിവയാണ് കാഴ്ച - കേൾവി -ബുദ്ധി പരിമതിയുള്ളവർക്കായി യഥാക്രമം തെരഞ്ഞെടുത്തത്. 2 ബാച്ചുകളിയായി 75 കുട്ടികളാണ് പരിശീലനം പൂർത്തിയാക്കിയത്. ഏതാനും കുട്ടികൾക്ക് ആസ്റ്റർ മിoസ് ഹോസ്പിറ്റൽ, ഹോട്ടൽ അപോളോ ഡിമോറ, ഹോട്ടൽ ട്രൈപ്പന്റെ , ടൈഗ്രിസ് വാലി എന്നീ സ്ഥാപനങ്ങളിൽ ജോലി ലഭിച്ചിട്ടുണ്ട്. കുട്ടികളുടെ പെർഫോമൻസ് പൊതുവെ തൃപ്തികരമാണെന്നാണ് സ്ഥാപന മാനേജ്മെന്റുകളിൽ നിന്നുള്ള ഫീഡ്ബാക്ക്.പഠനം പൂർത്തിയാക്കിയ കുട്ടികൾ ഇനിയുമുണ്ട്. അവർക്ക് കൂടി ജോലി ഉറപ്പാക്കാനുള്ള ബാധ്യത സമൂഹം ഏറ്റെടുത്തേ മതിയാവൂ. കോഴിക്കോട് നടന്ന എസ്റ്റീ൦ പരിപാടിയുടെ സർട്ടിഫിക്കറ്റ് വിതരണ പരിപാടിയിൽ നിന്നുള്ള വാക്കുകൾ