നിയമസഭാ ചോദ്യോത്തരങ്ങൾ- ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി റിസോഴ്സ് സെന്ററുകള്‍
എ) സംസ്ഥാനത്ത് ഭിന്നശേഷിയുള്ള കുട്ടികൾക്കായി സ്കൂളുകള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന റിസോഴ്സ് സെന്ററുകളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
എ) ഉണ്ട്. അക്കാദമിക മോണിട്ടറിംഗിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍ പ്രക്രിയ റിസോഴ്സ് സെന്ററുകളില്‍ നടക്കുന്നു. കൂടാതെ ബി.ആര്.സികളുടെ നേതൃത്വത്തില്‍ റിസോഴ്സ്സ് സെന്ററുകള്‍ക്ക് സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരുടെ സേവനം ഉറപ്പാക്കുകയും നിരന്തരം വിലയിരുത്തല്‍ നടത്തുകയും ചെയ്യുന്നു.
ബി) പ്രസ്തുത സ്ഥാപനങ്ങള്‍ക്ക് ഉദ്ദേശ്യലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് കരുതുന്നുണ്ടോ; എങ്കില്‍ എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിച്ചത് എന്ന് വിശദമാക്കാമോ;
ബി) ഉണ്ട്. ഭിന്നശേഷി കുട്ടികളുടെ അക്കാദമികവും ആരോഗ്യപരവും, സാമൂഹ്യപരവുമായുളള മികവിനായി തുടര്‍ച്ചയായ പിന്തുണാ സംവിധാനങ്ങള്‍ ഒരുക്കുകയാണ് റിസോഴ്സ് സെന്ററുകളുടെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരളയില്‍ നിയമിക്കപ്പെട്ട സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരുടെ സേവനം റിസോഴ്സ് സെന്ററുകളിൽ നൽകി വരുന്നു. സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ സേവനം വഴി ഭിന്നശേഷി കുട്ടികൾക്ക് അക്കാദമികവും മാനസികവും ആയ പിന്തുണ ലഭിച്ചു വരുന്നു.
സി) പ്രസ്തുത വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി, ശാരീരികവും മാനസികവുമായ ആരോഗ്യം എന്നിവ ഉറപ്പുവരുത്തുന്നതിന് ഇതില്‍ എന്തെല്ലാം കാര്യങ്ങളാണ് ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
സി) ഭിന്നശേഷി കുട്ടികളുടെ അക്കാദമികവും ആരോഗ്യപരവും, സാമൂഹ്യപരവുമായുളള മികവിനായി തുടര്‍ച്ചയായ പിന്തുണാ സംവിധാനങ്ങള്‍ ഒരുക്കുകയാണ് റിസോഴ്സ് സെന്ററുകളുടെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരളയില്‍ നിയമിക്കപ്പെട്ട സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരുടെ സേവനം റിസോഴ്സ് സെന്ററുകളിൽ നല്കി വരുന്നു. കൂടാതെ രക്ഷിതാക്കള്‍ക്ക് പ്രത്യേകബോധവല്ക്കരണ പരിപാടികളും, പഠനബോധന ഉപകരണങ്ങളുടെ സഹായത്തോടെ അക്കാദമിക പിന്തുണയും നല്കി വരുന്നു. അവശ്യം വേണ്ട സെന്ററുകളില്‍ തെറാപ്പി സേവനം ഉള്‍പ്പെടെ ഭിന്നശേഷിയുടെ സ്വാഭാവം അനുസരിച്ച് വിവിധതരം സേവനങ്ങള്‍ ലഭ്യമാക്കുന്നു.
വിശദീകരണകുറിപ്പ്
അക്കാദമിക മോണിട്ടറിംഗിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍ പ്രക്രീയ റിസോഴ്സ് സെന്ററുകളില്‍ നടക്കുന്നു. കൂടാതെ ബി.ആര്.സികളുടെ നേതൃത്വത്തില്‍ റിസോഴ്സ്സ് സെന്ററുകള്‍ക്ക് സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരുടെ സേവനം ഉറപ്പാക്കുകയും നിരന്തരം വിലയിരുത്തല്‍ നടത്തുകയും ചെയ്യുന്നു. ഭിന്നശേഷി കുട്ടികളുടെ അക്കാദമികവും ആരോഗ്യപരവും, സാമൂഹ്യപരവുമായുളള മികവിനായി തുടര്‍ച്ചയായ പിന്തുണാ സംവിധാനങ്ങള്‍ ഒരുക്കുകയാണ് റിസോഴ്സ് സെന്ററുകളുടെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരളയില്‍ നിയമിക്കപ്പെട്ട സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരുടെ സേവനം ഇവര്‍ക്ക് നല്കി വരുന്നു. കൂടാതെ രക്ഷിതാക്കള്‍ക്ക് പ്രത്യേ ബോധവല്‍ക്കരണ പരിപാടികളും, പഠനബോധന ഉപകരണങ്ങളുടെ സഹായത്തോടെ അക്കാദമിക പിന്തുണയും നല്കി വരുന്നു. അവശ്യം വേണ്ട സെന്ററുകളില്‍ തെറാപ്പി സേവനം ഉള്‍പ്പെടെ ഭിന്നശേഷിയുടെ സ്വാഭാവം അനുസരിച്ച് വിവിധതരം സേവനങ്ങള്‍ ലഭ്യമാക്കുന്നു. സംസ്ഥാനത്ത് 2886 റിസോഴ്സ് അധ്യാപകർ പ്രാവർത്തിക്കുന്നുണ്ട് . അതിൽ 1521 എലിമെന്ററി അധ്യാപകരും 1365 സെക്കന്ററി അധ്യാപകരുമാണ്. 1521 എലിമെന്ററി അധ്യാപകരിൽ 336 റിസോഴ്സ് പേഴ്സൺമാരാണ് .