തിരുവനന്തപുരം (നേമം) - സമഗ്രാശിക്ഷാ കേരളം പദ്ധതിയിലൂടെ പൊതുവിദ്യാഭ്യസ വകുപ്പ് നടപ്പിലാക്കുന്ന ' ഉല്ലാസ ഗണിതം ഗണിത വിജയം ' ഉദ്ഘാടനവേദിയിൽ താരമായി നേമം യു പി സ്കൂൾ വിദ്യാർത്ഥി മാസ്റ്റർ ഹരികൃഷ്ണൻ. മന്ത്രിയും ,എം എൽ എയും, മറ്റു ജനപ്രതിനിധികളും സന്നിഹിതരായിരുന്ന വേദിയിൽ തന്റെ വിദ്യാലയത്തെ പ്രതിനിധീകരിച്ചാണ് ഹരികൃഷ്ണൻ കെ.എം സംസാരിച്ചത്. തന്റെ സഹപാഠികളെയും അധ്യാപകരെയും രക്ഷിതാക്കളെയും അഭിവാദ്യം ചെയ്തും , നടപ്പിലാക്കാൻ പോകുന്ന പ്രവർത്തനങ്ങൾക്ക് ആശംസയും അർപ്പിച്ചാണ് വർത്തമാനം അവസാനിപ്പിച്ചത്. തങ്ങൾക്കു വേണ്ടി നടപ്പിലാക്കുന്ന പദ്ധതികളെ പറ്റി സംസാരിക്കാൻ വിദ്യാർത്ഥി സമൂഹത്തിന്റെ പ്രതിനിധിയാകാൻ കഴിഞ്ഞ സന്തോഷത്തിലാണ് ഹരികൃഷ്ണൻ..