സർഗാത്മക സൃഷ്ടികളുടെ പങ്കുവയ്ക്കലുമായി ബ്ലോക്ക്തല ഭാഷോത്സവം
കൊല്ലം (കരുനാഗപ്പള്ളി ബി ആർ സി) : സമഗ്രശിക്ഷാ കേരളം കരുനാഗപ്പള്ളി ബി ആർ സി യുടെ ആഭിമുഖ്യത്തിൽ പ്രൈമറി ക്ലാസ്സുകളിലെ കുട്ടികളുടെ ഭാഷാനൈപുണികൾ മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടലായ വായനചങ്ങാത്തം പദ്ധതിയുടെ ഫലപ്രാപ്തി വിശകലനമായ ഭാഷോത്സവം 2023 ബ്ലോക്ക് തലത്തിൽ സംഘടിപ്പിച്ചു. ബി പി സി സ്വപ്ന എസ് കുഴിതടത്തിൽ അധ്യക്ഷയായ ചടങ്ങ് ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ ഉൽഘാടനം നിർവഹിച്ചു. കുട്ടികളുടെയും രക്ഷിതാക്കളുടെയും സർഗ്ഗാത്മക സൃഷ്ടികളുടെ അവതരണവും നടന്നു. ഭാഷോത്സവം ജില്ലാ തല മത്സരത്തിലേക്ക് ശ്രീരാഗം, രമ്യ,അനിൽവാസുദേവ്,ഉഷ, സരിത എന്നീ രക്ഷിതാക്കളും കാവ്യ (സെന്റ് ഗ്രീഗോറിയോസ് എൽ പി എസ് ), ധ്യാൻ വൈഷ്ണവ് (ജി എൽ പി എസ് മഠത്തിൽകാരായ്മ ),അവന്തിക സന്തോഷ് (ജി എൽ പി എസ് മഠത്തിൽ കാരായ്മ ), ആദ്യാകൃഷ്ണ (എസ് എൻ വി എൽ പി എസ് ), ദിയ. എസ് (ജി ഡബ്ലൂ എൽ പി എസ് )എന്നീ വിദ്യാർഥികളും തെരഞ്ഞെടുക്കപ്പെട്ടു. സിനീഷ്കുമാർ, ഇന്ദിരദേവി, ദീപ്തി എന്നീ അധ്യാപകരും മുഖ്യതിഥികളും മോഡറേറ്റർസ് മായി ജോൺ റിചാർഡ് ( കവി ), ഉണ്ണികൃഷ്ണൻ കുശാസ്തലി (സാഹിത്യകാരൻ ), വത്സൻ. കെ. ആർ (ഭാഷാധ്യാപകൻ ), സി ആർ സി കോർഡിനേറ്റർ രഞ്ജിത്. ആർ. വൈ എന്നിവർ ചടങ്ങിൽ സംസാരിച്ചു.