സ്റ്റാർസ് മോഡൽ പ്രീ സ്കൂൾ ഏകദിന ശില്പശാല
കാഞ്ഞങ്ങാട് : സമഗ്ര ശിക്ഷ കേരള. കാസർഗോഡ് ജില്ലയിൽ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ഏഴ് മോഡൽ പ്രീ -പ്രൈമറി സ്കൂൾ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നതിനു വേണ്ടിയുള്ള ഏകദിന ശില്പശാല ഹോസ്ദുർഗ് ബി.ആർ.സി യിൽ നടന്നു. ചടങ്ങിൽ സമഗ്ര ശിക്ഷ കാസർഗോഡ് ജില്ലാ പ്രൊജക്റ്റ് ഓഫീസർ മധുസൂദനനൻ എം.എം അദ്ധ്യക്ഷത വഹിച്ചു. ശില്പശാലയുടെ ഔപചാരിക ഉദ്ഘാടനം സമഗ്ര ശിക്ഷ കാസർഗോഡ് ജില്ലാ പ്രൊജക്റ്റ് കോ- ഓഡിനേറ്റർ രവീന്ദ്രൻ പി.ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എസ്.എസ്.കെ ജില്ലാ പ്രൊജക്റ്റ് ഓഫീസർ ശ്രീരഞ്ജിത്ത്.കെ.പി പദ്ധതി വിശദീകരണം നടത്തി. ചടങ്ങിൽ പ്രശിക്ഷാ നേരറിവ് ശില്പശാലയുമായി ബന്ധപ്പെട്ട സെമിനാർ പ്രബന്ധ രചന രചന മത്സരത്തിൽ ഹോസ്ദുർഗ്ഗ് ഉപജില്ലാ വിജയി ജയശ്രീ പി.ക്ക് ഉപഹാരം നൽകി. ശില്പശാലയിൽ ഉണ്ണി രാജൻ പി.വി, പി.രാജഗോപാലൻ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. ചിറ്റാരിക്കൽ ബി.പി.സി കാസിം മാഷ് സ്വാഗതവും ഹോസ്ദുർഗ് ബി.ആർ.സി ട്രെയിനർ പി.രാജഗോപാലൻ നന്ദിയും പറഞ്ഞു