നാടകക്കളരി സംഘടിപ്പിച്ചു
മലപ്പുറം- പെരിന്തൽമണ്ണ ബി.ആർ.സി സായ് സ്നേഹതീരം പ്രതിഭാ കേന്ദ്രത്തിൽ നാടകക്കളരി ആരംഭിച്ചു.പെരിന്തൽമണ്ണ ബി.ആർ.സിയിലെ വിദ്യാലയങ്ങളിൽ ഈ വർഷം സ്ക്കൂൾ പ്രവേശനോത്സവ വേദിയിൽ നാടകം അരങ്ങേറും. പരിശീലനോൽഘാടനം പെരിന്തൽമണ്ണ നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. കെ.ബദറുന്നീസ അദ്ധ്യക്ഷത വഹിച്ചു. കലാമണ്ഡലം സുശീല, കെ.ആർ രവി സ്നേഹതീരം, എം.പി. സുനിൽ കുമാർ, സി.ടി. ശ്രീജ എന്നിവർ സംസാരിച്ചു.ബാലസംഘം ജില്ലാ അക്കാദമിക് കമ്മിറ്റിയംഗവും നാടക നടനുമായ കെ.ജയപ്രകാശ് നാടക പരിശീലനത്തിന് നേതൃത്വം നൽകി.പെരിന്തൽമണ്ണ ബി.ആർ.സി യിലെ തനത് പരിപാടിയായി ബി.ആർ.സി സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ വിദ്യാലയങ്ങളിൽ പരിശീലനം നൽകിയ കുട്ടികൾ അടുത്ത വർഷത്തെ പ്രവേശനോൽസവത്തിൽ നാടകം അവതരിപ്പിക്കുവാൻ കഴിയുന്ന രീതിയിലാണ് നാടകക്കളരി ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന് പെരിന്തൽമണ്ണ ബി.പി.സി വി.എൻ. ജയൻ പറഞ്ഞു.