പേരാമ്പ്ര ബി.ആർ.സിയിൽ നിന്നും ' രണ്ട് പ്രോജക്ടുകൾ ' ഇന്ത്യൻ ശാസ്ത്രലോകത്തിന്..
പേരാമ്പ്ര: ജനുവരിയിൽ അഹമ്മദാബാദിൽ നടക്കുന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസിലേക്ക് കോഴിക്കോട് ജില്ലയിൽ നിന്നും രണ്ട് പ്രോജക്ടുകൾ തെരഞ്ഞെടുക്കപ്പെട്ടു . " കൊതുക് ജന്യരോഗങ്ങളിൽ ആവാസ വ്യവസ്ഥയുടെ പങ്ക്" എന്ന വിഷയത്തിൽ ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന ആഖില ജബിൻ (സെൻ്റ് ജോർജ് എച്ച്.എസ് കുളത്തുവയൽ) അയ്റ ലക്ഷ്മി (ജി. യു.പി.എസ് കരുവണ്ണൂർ)യും ചേർന്ന് ചക്കിട്ടപാറ പഞ്ചായത്തിൽ നടത്തിയ പഠനമാണ് ദേശീയ തലത്തിലേക്ക് ഇടം നേടിയത്. പേരാമ്പ്ര ബി ആർ സി യെ പ്രതിനിധീകരിച്ചു പങ്കെടുത്ത് മികച്ച വിജയം നേടിയ ആഖില ജബിൻ, അയ്റ ലക്ഷ്മി, എന്നിവർക്കും പ്രോജക്ട് ഗൈഡായി പ്രവർത്തിച്ച സ്പെഷ്യൽ എഡുക്കേറ്റർ ഷിജി.കെ.ടി, രഞ്ജിനി എന്നിവർക്കും അനുമോദന ചടങ്ങ് സംഘടിപ്പിച്ചു.ചടങ്ങിൻ്റെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി നിർവ്വഹിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വി.കെ പ്രമോദ് അധ്യക്ഷത വഹിച്ചു.വി ദിവ്യ.ഡി (ഡയറ്റ് ഫാക്കൽറ്റി ) സി.കെ കുമാരൻ, ഷിജി.കെ.ടി, എന്നിവർ സംസാരിച്ചു. ചടങ്ങിൽ വി .പി നിത ( ബി.പി.സി പേരാമ്പ്ര ബി.ആർ.സി)സ്വാഗതവും രഞ്ജിത്ത് എൽ.വി നന്ദി യും പറഞ്ഞു.