ലഹരിക്കെതിരെ ബോധവൽക്കരണ പരിപാടിയുമായി അടൂർ പറക്കോട് അമൃത ബോയ്സ് ഹൈസ്കൂൾ..
അടൂർ:- ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി "ഒരുമയുടെ പടയൊരുക്കം" എന്ന വ്യത്യസ്തമായ പ്രചാരണ പരിപാടിക്ക് അമൃത ബോയ്സ് ഹൈസ്കൂൾ തുടക്കം കുറിച്ചു. സമൂഹ മനസ്സാക്ഷിയെ തൊട്ടുണർത്തുന്ന തെരുവുനാടകം അവതരിപ്പിച്ചു കൊണ്ടാണ് സ്കൂളിലെ മഹാദേവന്റെ നേതൃത്വത്തിൽ പതിനെട്ടോളം വിദ്യാർത്ഥികൾ, സ്കൂളിലെ എൻ, സി. സി തുടങ്ങിയവരുടെ അകമ്പടിയിൽ എല്ലാ അധ്യാപകരോടുമൊപ്പം 6 കേന്ദ്രങ്ങളിലായി ഈ തെരുവുനാടകം അവതരിപ്പിച്ച് ജനശ്രദ്ധ നേടി. ജനപ്രതിനിധികളുടെയും, പോലീസ്, എക്സൈസ്, ഉദ്യോഗസ്ഥന്മാരുടെയും അധ്യാപക- രക്ഷകർത്താക്കളുടെയും, പൊതുജനങ്ങളുടെയും വലിയ പങ്കാളിത്തം ഈ പരിപാടിക്ക് മികവേകി. ലളിതമായ ഒരു പാട്ടിലൂടെ ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ നല്ല വശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്ന വിധത്തിൽ അവതരിപ്പിച്ചപ്പോൾ ഹർഷാരവത്തോടെയാണ് പൊതുജനങ്ങൾ നാടകത്തെ സ്വീകരിച്ചത്. സ്കൂളിലെ പ്രഥമ അധ്യാപിക വി. ടി. ജയശ്രീയുടെ നേതൃത്വത്തിൽ നടന്ന പരിപാടി അടൂർ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. അലാവുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആശ, എക്സൈസ് ഇൻസ്പെക്ടർ ബിജു ബേബി, അടൂർ സബ് ഇൻസ്പെക്ടർ ധന്യ കെ. എസ്,പിടിഎ മെമ്പർ രാജേഷ് എന്നിവർ വിവിധ സ്ഥലങ്ങളിൽ നടന്ന പരിപാടികൾ ഉദ്ഘാടനം ചെയ്തു. അടൂർ സെൻട്രൽ ജംഗ്ഷൻ,പറക്കോട് മാർക്കറ്റ്, പറക്കോട് സ്കൂൾ ജംഗ്ഷൻ, ഏഴംകുളം ജംഗ്ഷൻ, പ്ലാന്റേഷൻ മുക്ക്, മാങ്കൂട്ടം ജംഗ്ഷൻ, എന്നിവിടങ്ങളിലാണ് പരിപാടി അവതരിപ്പിച്ചത്. സ്റ്റാഫ് സെക്രട്ടറി അജികുമാർ, ഇന്ദു കല, കെജി മായ, ശ്രീകുമാരി, സന്ധ്യ,കാർത്തിക, ശ്രീജ, ശ്രീപ, ജി.മനോജ്, രശ്മി എന്നീ അധ്യാപകരും, മുൻ കൗൺസിലർ എസ്. ബിനു, പിടിഎ പ്രസിഡന്റ് ബാലാജി,സന്തോഷ്, രാജേഷ്,പി.കെ.മുരളി എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകി. സ്കൂളിലെ മറ്റു അധ്യാപകരും അനധ്യാപകരും, ബി. ആർ. സി. അംഗങ്ങളും പിന്തുണയുമായി പരിപാടിയിൽ പങ്കെടുത്തു.