പുഞ്ചക്കൊല്ലി ഊരുവിദ്യാകേന്ദ്രത്തിലെ വിദ്യാർത്ഥികൾക്ക് ടീഷർട്ടുകൾ വിതരണം ചെയ്തു
വഴിക്കടവ് :സമഗ്ര ശിക്ഷ കേരളം നിലമ്പൂർ ബി ആർ സിയുടെ നേതൃത്വത്തിൽ പുഞ്ചക്കൊല്ലി ഊരുവിദ്യാ കേന്ദ്രത്തിലെ 32 വിദ്യാർഥികൾക്ക് രണ്ടു ടീഷർട്ടുകൾ വീതം വിതരണം ചെയ്തു. ഊരുമൂപ്പൻ കോട്ട ചാത്തൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിലമ്പൂർ ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ എം മനോജ് കുമാർ ടീഷർട്ടുകൾ നൽകി ഉദ്ഘാടനം ചെയ്തു . അളക്കൽ ബദൽ സ്കൂൾ അധ്യാപകൻ പി നാരായണൻ, സിവിൽ പോലീസ് ഓഫീസർമാരായ അനീഷ് എംഎസ് , അനീഷ് എൻ എന്നിവർ ആശംസകൾ നേർന്നു .വിദ്യാ വെളണ്ടിയർ ഇന്ദു മോൾ സ്വാഗതവും സംഗീത് ഷാരിയാട്ടിൽ നന്ദിയും പറഞ്ഞു . കോളനിയിലെ എല്ലാ വിദ്യാർഥികളെയും അടുത്ത ദിവസങ്ങളിൽ തന്നെ ഹോസ്റ്റലുകളിൽ എത്തിക്കുമെന്ന് ഊരു മൂപ്പൻ കോട്ടചാത്തൻ അറിയിച്ചു. പുഞ്ചക്കൊല്ലി കോരൻപുഴ വഴിമാറി കമ്മ്യൂണിറ്റി സെൻ്റർ കെട്ടിടത്തിനരികിലൂടെ ഒഴുകിയതിനാൽ ഏതാനും ദിവസങ്ങളായി ഓൺലൈൻ ക്ലാസ് കാണുന്നില്ലെന്നും കോളനിയിലെ അംഗണവാടിയിൽ വൈദ്യുതി കണക്ഷൻ നൽകി ഊരു വിദ്യാലയം അംഗണവാടിയിലേക്ക് മാറ്റണമെന്നും ഊരു വാസികൾ ആവശ്യപ്പെട്ടു. വിദ്യാർഥികൾക്ക് മധുരപലഹാരവും വിതരണം ചെയ്താണ് ബി ആർ സി സംഘം മടങ്ങിയത്.
നിലമ്പൂർ മേഖലയിൽ സമീപ ദിവസങ്ങളിൽ മാവോയിസ്റ്റ് സാന്നിധ്യം റിപ്പോർട്ട് ചെയ്തിരുന്നതിനാൽ പോലീസ് സംരക്ഷണത്തിലാണ് എസ് എസ് കെ ജീവനക്കാർ ഊരു സന്ദർശിച്ചത്.