ഉത്സവഛായയിൽ ട്രൈബൽ വിദ്യാലയങ്ങളിലും പ്രവേശനോത്സവം
തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ മലയോര പ്രദേശമായ പാലോട് ബിആർസി പരിധിയിലെ ഞാറനീലി, ഇടിഞ്ഞാർ മേഖലയിലെ ട്രൈബൽ ഗവ.ഹൈസ്കൂളിൽ നടന്ന പ്രവേശനോത്സവം ശ്രദ്ധേയമായി. പ്രദേശത്തെ ആദിവാസി സെറ്റിൽ മെന്റുകളിലെ മിക്കവാറും കുട്ടികൾ സ്കൂളിൽ ആദ്യ ദിനം തന്നെ എത്തി ചേർന്നു. പ്രവേശനോത്സവം നേരിൽ കാണുന്നതിനും കുട്ടികളെ അഭിനന്ദിക്കുന്നതിനുമായി സമഗ്ര ശിക്ഷ കേരളം പ്രൊജക്റ്റ് ഡയറക്ടർ ഡോ. എ പി കുട്ടികൃഷ്ണൻ അവിടെ എത്തിയിരുന്നു. വിദ്യാലയത്തിലെ അധ്യാപകരും, സമഗ്ര ശിക്ഷയുടെ പ്രവർത്തകരും ട്രൈബൽ മേഖലയിൽ നടപ്പിലാക്കി വരുന്ന വിവിധ പ്രവർത്തനങ്ങൾ വിശദീകരിച്ചു. കുട്ടികളോടൊത്തു വിശേഷങ്ങൾ പങ്കുവെച്ച ശേഷമാണു ഡയറക്ടർ യാത്രപറഞ്ഞിറങ്ങിയത്..