കൊട്ടുപാറ ഊരുവിദ്യാ കേന്ദ്രത്തിൽ ലൈബ്രറി ഉദ്ഘാടനം ചെയ്തു
നിലമ്പൂർ (കരുളായി): സമഗ്ര ശിക്ഷ കേരളം നിലമ്പൂർ ബിആർസിയുടെ നേതൃത്വത്തിൽ കൊട്ടുപാറ ഊരുവിദ്യാ കേന്ദ്രത്തിൽ ആരംഭിച്ച ലൈബ്രറിയുടെ ഉദ്ഘാടനം കരുളായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി സുരേഷ് ബാബു നിർവഹിച്ചു. ആദിവാസി വിഭാഗം കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി കൊണ്ട് സമഗ്ര ശിക്ഷ കേരളം ആരംഭിച്ച കേന്ദ്രങ്ങളാണ് ഊരുവിദ്യാകേന്ദ്രങ്ങൾ. കേന്ദ്രത്തിൽ കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സുകൾ കാണുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട് . പതിനായിരം രൂപയുടെ പുസ്തകങ്ങളും ഷെൽഫുമാണ് ഊരുവിദ്യാകേന്ദ്രത്തിന് നൽകിയിട്ടുള്ളത് .കൂടാതെ കേന്ദ്രത്തിലെ പന്ത്രണ്ട് കുട്ടികൾക്കും രണ്ടുവീതം ടീഷർട്ടുകളും പഠനോപകരണങ്ങളും സമഗ്ര ശിക്ഷ കേരളം മുഖേന നൽകിയിട്ടുണ്ട്. വാർഡ് മെമ്പർ അബ്ദുൽസലാം എം അധ്യക്ഷതവഹിച്ചു. നിലമ്പൂർ ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ എം മനോജ് കുമാർ പദ്ധതി വിശദീകരണം നടത്തി .സി ആർ സി കോഡിനേറ്റർ കെ സിമ്മി സ്വാഗതവും ദിലീപ് നന്ദിയും പറഞ്ഞു .വാർഡ്തല വിദ്യാഭ്യാസ സമിതി അംഗങ്ങളായ ദിലീപ് ,ഫാത്തിമ സലിം, ആയിഷ, ഹബീബ് റഹ്മാൻ കെ.എച്ച്, കരുളായി ഡി എൽ പി സ്കൂൾ പ്രധാന അധ്യാപിക നാൻസി ,നിലമ്പൂർ ബിആർസിയിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവർ പങ്കെടുത്തു. കോളനി നിവാസികളുടെ സമഗ്ര ക്ഷേമത്തിനായുള്ള പ്രൊജക്ക്ട് സമർപ്പണവും നടന്നു.