സുരീലി ഹിന്ദി അധ്യാപക ശിൽപ്പശാല തിരൂരിൽ തുടങ്ങി
മലപ്പുറം(തിരൂർ) - സമഗ്ര ശിക്ഷാ കേരളത്തിൻ്റെ നേതൃത്വത്തിൽ ബി.ആർ.സിതല സുരീലി ഹിന്ദി അധ്യാപക പരിശീലനത്തിന് തിരൂരിൽ തുടക്കമായി .തിരൂർ ഡയറ്റിൽ നടന്ന ചടങ്ങിൽ തിരൂർ എം.എൽ.എ.കുറുക്കോളി മൊയ്തീൻ പരിശീലനം ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ ഹിന്ദി അഭിരുചി വർധിപ്പിക്കാനും ആശയ വിനിമയത്തിന് പ്രാപ്തരാക്കുന്നതിനുമാണ് സുരീലി ഹിന്ദി പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. കഥകളും കവിതകളും ദൃശ്യാവിഷ്കാരത്തോടെ ഡിജിറ്റൽ മൊഡ്യൂളുകളായി വിദ്യാർത്ഥികളിലെത്തിക്കും. തലക്കാട് ഗ്രാമ പഞ്ചായത്ത്പ്രസിഡൻറ് പുഷ്പ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രാജക്റ്റ് കോർഡിനേറ്റർ വി അബ്ദു സിയാദ് സ്വാഗതം പറഞ്ഞു . മലപ്പുറം ഡയറ്റ് പ്രിൻസിപ്പൽ ഗോപകുമാർ.ടിവി , തിരൂർ എ.ഇ.ഒ. പി.സുനിജ തുടങ്ങിയവർ സംസാരിച്ചു. പരിശിലനത്തിന് ബിജുകുമാർ ആർ, ടി സൈനുദ്ദീൻ, ശശികുമാർ എം എന്നിവർ നേതൃത്വം നൽകി.