SPACE പദ്ധതിക്കായി ഗവ ഹയർസെക്കൻഡറി സ്കൂൾ ഞാറക്കൽ ഒരുങ്ങുന്നു
എറണാകുളം(വൈപ്പിൻ )- സമഗ്ര ശിക്ഷാ കേരളം ഭിന്നശേഷിക്കാരായ കിടപ്പിലായ കുട്ടികൾക്ക് വിദ്യാലയ അനുഭവം ലക്ഷ്യമിട്ടു കൊണ്ട് നടപ്പിലാക്കുന്ന 'SPACE' പദ്ധതിക്കായി ഗവ ഹയർസെക്കൻഡറി സ്കൂൾ ഞാറക്കൽ ഒരുങ്ങുന്നു. ഇതിനു മുന്നോടിയായി നടന്ന ആലോചനയോഗത്തിൻറെ ഉദ്ഘാടനം വൈപ്പിൻ MLA കെ എൻ ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി രാജു ,വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് ചെയർമാൻ പി.പി ഗാന്ധി, വാർഡ് മെമ്പർ പ്രഷീല ,പിടിഎ പ്രസിഡന്റ് കാർത്തികേയൻ, പ്രിൻസിപ്പാൾ തോമസ്, ഹെഡ് മിസ്ട്രസ് ഉഷ എന്നിവർ സംസാരിച്ചു. സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോഗ്രാം ഓഫീസർ പി കെ മഞ്ജു പദ്ധതി വിശദീകരണം നടത്തി.