തീരദേശ പ്രദേശങ്ങളുടെ വളർച്ചയിൽ വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ ഇടപെടൽ ആവശ്യം : ചെല്ലാനം പഞ്ചായത്ത് എഡ്യൂക്കേഷൻ കമ്മിറ്റി
എറണാകുളം (കൊച്ചി) - സമഗ്ര ശിക്ഷ കേരളം മട്ടാഞ്ചേരി അർബൻ റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ ചെല്ലാനം പഞ്ചായത്ത് എഡ്യൂക്കേഷൻ കമ്മിറ്റി അവലോകന യോഗം സംഘടിപ്പിച്ചു. ചെല്ലാനം ഗ്രാമ പഞ്ചായത്ത് ആക്ടിങ് പ്രസിഡൻറ് ജോർജ് യോഗം ഉദ്ഘാടനം ചെയ്തു . വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിമൽ ആൻറണി അധ്യക്ഷത വഹിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടൽ വിദ്യാഭ്യാസ മേഖലയിൽ സജീവമാക്കുന്നതിന്റെ ഭാഗമായാണ് പഞ്ചായത്ത് എഡ്യൂക്കേഷൻ കമ്മിറ്റി സംഘടിപ്പിക്കപ്പെടുന്നത്.തീരദേശ കുട്ടികൾക്കായി സമഗ്ര ശിക്ഷാ കേരളം അനുവദിച്ച 5 മൊബൈൽ ടാബുകൾ 3 വിദ്യാലയങ്ങൾക്കായി വിതരണം ചെയ്തു.. യോഗത്തിൽ ബി ആർ സി അംഗങ്ങൾ, പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്തിൽ ഉൾപ്പെടുന്ന വിവിധ വിദ്യാലയങ്ങളിലെ പ്രധാന അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു. URC മട്ടാഞ്ചേരിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ക്ലസ്റ്റർ കോഡിനേറ്റർ ശ്രീദേവി ഷേണായി സംസാരിച്ചു. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി URC മട്ടാഞ്ചേരി നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് അധ്യാപകൻ ടൈറ്റസ്, സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഷബീന തുടങ്ങിയവരും അവതരണങ്ങൾ നടത്തി . ക്ലസ്റ്റർ കോർഡിനേറ്റർ ലിഷാമോൾ നന്ദി പറഞ്ഞു .