സ്പെഷ്യൽ കെയർ സെൻ്റർ ഉദ്ഘാടനം ചെയ്തു
കാസർഗോഡ്- സമഗ്ര ശിക്ഷാ കേരളം ചെറുവത്തൂർ ബിആർസി ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ ഗവ.വെൽഫയർ എ.യു.പി സ്കൂളിൽ ഭിന്നശേഷി കുട്ടികൾക്കു വേണ്ടി ആരംഭിച്ച സ്പെഷ്യൽ കെയർ&തെറാപ്പി സെൻറർ പഞ്ചായത്ത് പ്രസിഡണ്ട്സി.വി പ്രമീള ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൻ രമണി കെ അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് മെമ്പർ മഹേഷ് വെങ്ങാട്, ഹെഡ്മാസ്റ്റർ പി. മാധവൻ, പിടിഎ പ്രസിഡണ്ട് അർജുൻ കെ, ബിആർസി പ്രവർത്തകരായ ഉണ്ണി രാജൻ, അനൂപ് കല്ലത്ത്, സയന.വി. എന്നിവർ സംസാരിച്ചു. ചെറുവത്തൂർ പഞ്ചായത്ത് പരിധിയിലെ ഭിന്നശേഷിക്കാരായ കുട്ടികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു. ബി.പി.സി .ബിജുരാജ് സ്വാഗതവും സ്പെഷ്യൽ എഡ്യുക്കേറ്റർ നിമിത നന്ദിയും പറഞ്ഞു.