ജീവൻ ബാബു കെ. IAS ന് യാത്രയയപ്പ് നൽകി സമഗ്ര ശിക്ഷാ,കേരളം
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്ഥാനത്തു നിന്നും ഔദ്യോഗിക ചുമതലയൊഴിഞ്ഞ ജീവൻ ബാബു കെ. IAS ന് സമഗ്ര ശിക്ഷ കേരളം യാത്രയയപ്പ് നൽകി. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ സമഗ്ര ശിക്ഷ കേരളം പദ്ധതി പ്രവർത്തനങ്ങളുടെ പൂർത്തീകരണത്തിന് വകുപ്പുതല ഏകോപനത്തിലൂടെയും ഇടപെടലിലൂടെയും മികച്ച നേതൃത്വം നൽകിയ ഉദ്യോഗസ്ഥനായിരുന്നു ജീവൻ ബാബു കെ. IAS എന്ന് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് IAS അഭിപ്രായപ്പെട്ടു. സമഗ്ര ശിക്ഷാ കേരളം ഡയറക്ടർ ഡോ. സുപ്രിയ എ. ആർ ഉപഹാരം സമർപ്പിച്ചു. സമഗ്ര ശിക്ഷ കേരളയുടെ അഡീ.ഡയറക്ടർ ആർ. എസ് ഷിബു സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രോഗ്രാം ഓഫീസർമാർ , സംസ്ഥാനതല ഉദ്യോഗസ്ഥരടക്കം ജീവനക്കാർ സന്നിഹിതരായിരുന്നു.