ഭാഷോത്സവം ശിൽപശാല സംഘടിപ്പിച്ചു
കൊല്ലം (ബി ആർ സി ചാത്തന്നൂർ):-സമഗ്ര ശിക്ഷാ കേരളം ചാത്തന്നൂർ ബി.ആർ.സി, പരവൂർ നഗരസഭാതിർത്തിയിലെ തെരഞ്ഞെടുത്ത സ്കൂൾ കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ഭാഷോത്സവം ഏകദിന ശിൽപശാല നടത്തി. കവി ചാത്തന്നൂർ വിജയനാഥ് ഭാഷോത്സവം ശില്പശാല ക്ലാസ്സുകൾക്ക് നേതൃത്വം കൊടുത്തു. "കുട്ടികൾക്കൊപ്പം രക്ഷകർത്താക്കളും വിദ്യാലയത്തിൽ വച്ചു തന്നെ ഭാഷയെ അറിയുക, ഭാഷയെ സ്നേഹിക്കുക" എന്ന ആശയത്തെ മുൻനിർത്തിയാണ് നൂതന വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി ഭാഷോത്സവം സംഘടിപ്പിച്ചത്.സ്കൂൾ തലത്തിൽ സാഹിത്യരചനകളിൽ മികവ് തെളിയിച്ച നിരവധി കുട്ടികൾക്കൊപ്പം രക്ഷിതിക്കളും വിവിധ വിഷയങ്ങളിൽ കഥാ-കവിതാ രചനകളിൽ പങ്കുചേർന്നു. തികച്ചും വ്യത്യസ്തമായ ഒരു അനുഭവം മലയാള സാഹിത്യ ഭാഷോത്സവത്തിന് ജില്ല തന്നെ മാതൃകയായി. കുട്ടികളും രക്ഷകർത്താക്കളും ഒരു വേദിയിൽ എഴുതിയ രചനകളുടെ കയ്യെഴുത്ത് സമാഹാരങ്ങൾ വിവിധയിനം പുസ്തക രൂപത്തിൽ വേദിയിൽ പ്രകാശനം ചെയ്യപ്പെട്ടു. സമാപനചടങ്ങ് നഗരസഭാ ചെയർപേഴ്സൺ ശ്രീജ പുസ്തക പ്രകാശനം നടത്തി ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പി.ടി.എ.പ്രസിഡൻ്റ് അരുൺ പനയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.സർട്ടിഫിക്കറ്റ് വിതരണം ചാത്തന്നൂർ വിജയനാഥ് നിർവ്വഹിച്ചു. മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അംബിക, സ്കൂൾ എച്ച്.എം.മാഗി സിറിൾ, സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ബി.ആർ. സി ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ ഇൻ-ചാർജ് അനില.എസ് . പണിയ്ക്കർ സ്വാഗതവും ട്രെയിനർ വി.എസ് ഗീത നന്ദിയും പറഞ്ഞു.