ഫിസിയോതെറാപ്പി സെന്റർ ഉദ്ഘാടനം
തിരുവനന്തപുരം (നെടുമങ്ങാട് ബി.ആർ.സി ): പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളം നെടുമങ്ങാട് ബി. ആർ. സി.യും ആര്യനാട് ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ വലിയകലുങ്ക് സമദർശിനി ഗ്രന്ഥശാലാങ്കണത്തിൽ ഭിന്നശേഷി കുട്ടികൾക്കായി ആരംഭിച്ച ഫിസിയോതെറാപ്പി സെന്ററിന്റെ ഉദ്ഘാടനം പഞ്ചായത്ത് വിദ്യാഭ്യാസം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനീഷ് നിർവഹിച്ചു. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട ഇത്തരം കുട്ടികളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുകയും പിന്തുണയേകുകയും ചെയ്യുന്ന സമഗ്ര ശിക്ഷാ കേരളം പോലെയുള്ള പ്രോജക്ടുകളോടൊപ്പം ആര്യനാട് ഗ്രാമ പഞ്ചായത്ത് കൂടെയുണ്ടാകുമെന്നും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉദ്ഘാടന പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.എല്ലാ ചൊവ്വ ,വെള്ളി ദിവസവും രാവിലെ 9 മുതൽ 4:30 വരെ ഫിസിയോതെറാപ്പി ആവശ്യമുള്ള കുട്ടികൾക്ക് സെന്ററിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണെന്നും ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഭിന്നശേഷി കുട്ടികൾക്ക് ഫിസിയോതെറാപ്പി പോലെയുള്ള സേവനങ്ങൾ പ്രയോജനം ചെയ്യുമെന്നതിൽ സംശയമില്ലെന്നും പദ്ധതി വിശദീകരിച്ച സമഗ്ര ശിക്ഷാ ജില്ല പ്രോഗ്രാം ഓഫീസർ ബി. ശ്രീകുമാരൻ പറഞ്ഞു. ആർ ഡി ശിവാനന്ദൻ(ഗ്രന്ഥശാല പ്രസിഡൻറ്), രഞ്ജിത്ത് (സെക്രട്ടറി), ബി ആർ സി ട്രെയിനർമാരായ കെ. സനൽ കുമാർ, കുമാരി ഗംഗ, ഷാജി (സ്പെഷ്യൽ എഡ്യൂക്കേറ്റർ), റാണി (ഫിസിയോതെറാപ്പിസ്റ്റ്) എന്നിവർ യോഗത്തിൽ പങ്കെടുത്തു.