കേരള സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണം ജനകീയ ചർച്ച
പാലക്കാട് (ബി ആർ സി മണ്ണാർക്കാട് ) : കേരള പാഠ്യപദ്ധതി പരിഷ്കരണം ജനകീയ ചർച്ചയുമായി ബന്ധപ്പെട്ട് ബി ആർ സിതലത്തിൽ പരിശീലനം സംഘടിപ്പിച്ചു. ക്ലസ്റ്റർ റിസോഴ്സ് സെൻറർ കോർഡിനേറ്റർമാർ, സ്പെഷ്യലിസ്റ്റ് അദ്ധ്യാപകർ ,സ്പെഷ്യൽ എഡ്യുക്കേറ്റേഴ്സ് എന്നിവർ പരിശീലനത്തിൽ പങ്കെടുത്തു. ജനകീയ ചർച്ചയിൽ പങ്കെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും പാഠ്യപദ്ധതി പരിഷ്കരണത്തിൻ്റെ ആവശ്യകതയെക്കുറിച്ചും കരിക്കുലത്തിൻ്റെ ഉള്ളടക്കവുമായി ബദ്ധപ്പെട്ട് 26 ഫോക്കസ് മേഖലകളെക്കുറിച്ചും പരിശീലനത്തിൽ സംസ്ഥാന റിസോഴ്സ് അംഗം പി എസ് ഷാജി ക്ലാസ് എടുത്തു. പരിശീലനത്തിൻ്റെ ആദ്യ സെക്ഷനിൽ പാഠ്യപദ്ധതി സമീപനവുമായി ബന്ധപ്പെട്ട് 37 ആശയങ്ങൾ സംഘ ചർച്ചയിലൂടെ വിശദികരിക്കപ്പെട്ടതിനെ തുടർന്ന് കരിക്കുലത്തിൻ്റെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് 26 ഫോക്കസ് മേഖലാ വിഷയങ്ങൾ അദ്ധ്യാപകരുടെ സംഘങ്ങളിൽ വിതരണം ചെയ്യുകയും ഓരോ സംഘത്തിൽ നിന്നും ലഭിച്ച വിഷയത്തിൻ്റെ നിലപാട് രേഖകളൾ അവതരിപ്പിക്കയും ചെയ്തു.പരിശീലനപരിപാടിയിൽ ബ്ലോക്ക് റിസോഴ്സ് സെൻ്റർ കോർഡിനേറ്റർ മുഹമ്മദാലി മുഖ്യ പ്രഭാഷണം നടത്തി.സ്കൂൾതല ചർച്ചയിൽ സമഗ്രശിക്ഷ പ്രതിനിധികളുടെ സാന്നിധ്യം ഉറപ്പു വരുത്തി ജനകീയ ചർച്ചകളിലൂടെ ഫലപ്രദമായ നിലപാട് രൂപപ്പെട്ടു. രേഖകൾ വരുന്നതിനുള്ള ക്രമീകരണങ്ങളും നിർദ്ദേശങ്ങളും വരുന്നതിനുള്ള ധാരണകളാണ് അദ്ധ്യാപകർക്ക് പരിശീലനത്തിൽ നൽകിയത്.