പ്രാദേശിക ചരിത്ര രചന, കുട്ടികൾക്കുള്ള ദ്വിദിന ശില്പശാല- പാദമുദ്രകൾ
തിരുവല്ല: വെണ്ണിക്കുളം ബി ആർ സി യുടെ നേതൃത്വത്തിൽ സംയുക്ത ചരിത്ര പഠനത്തിൻറെ ഉദ്ഘാടനം തിരുവല്ല മുനിസിപ്പൽ ചെയർപേഴ്സൺ ശാന്തമ്മ വർഗീസ് നിർവഹിച്ചു .ഈ പരിപാടി ലക്ഷ്യമിടുന്നത് ഓരോ കുട്ടിക്കും തൻറെ പ്രദേശത്തിന്റെ കഴിഞ്ഞ കാലത്തിൻറെ വേരുകൾ തേടാനും, തൻറെ പ്രദേശത്തിന് ചരിത്രം എഴുതി അവതരിപ്പിക്കുകയും ചരിത്രപഠനത്തിൽ കൂടു താൽപര്യം ജനിപ്പിക്കുകയുമാണ് 'പാദമുദ്രകൾ' കൊണ്ട് ലക്ഷ്യമിടുന്നത്. ഇതിൻറെ ആദ്യപടിയായി വിദ്യാലയങ്ങളിൽ എട്ട്, ഒൻപത് ക്ലാസുകളിലെ കുട്ടികളിൽ വിദ്യാലയതലത്തിൽ മികവു പുലർത്തുന്ന ഒരുകുട്ടിയെ ബ്ലോക്ക് റിസോഴ്സ് തലത്തിൽ നടക്കുന്ന ദ്വിദിന ശില്പശാലയിൽ പങ്കെടുത്തു. ഇവിടെയും കഴിവു തെളിയിക്കുന്നവർക്ക് ജില്ലാതലത്തിലും തുടർന്ന് സംസ്ഥാന- തലങ്ങളിലും പരിശീലനം നൽകും.തിരുവല്ല മാർത്തോമാ കോളേജ്, ചരിത്ര വകുപ്പ് മേധാവി, ഡോ. മാത്യു സാം വിഷയാവതരണം നടത്തി. തിരുവല്ലാ ബിപിസി റോയ് ടീ മാത്യു സ്വാഗതം പറഞ്ഞു. ഡയറ്റ് പത്തനംതിട്ട പ്രിൻസിപ്പൽ പി പി വേണുഗോപാലൻ അധ്യക്ഷനായിരുന്ന ചടങ്ങിൽ ബിആർസി ട്രൈനെർ ദീപു കൃഷ്ണൻ നന്ദി പറഞ്ഞു . ക്ലസ്റ്റർ കോഡിനേറ്റർ രാധിക വി. നായരും ജോബിനയും ആശംസകൾ നൽകി .