ഭിന്നശേഷി കുട്ടികൾക്കായി സഹവാസ ക്യാമ്പും ക്രിസ്മസ് ആഘോഷവും സംഘടിപ്പിച്ചു
ചങ്ങാതിക്കൂട്ടം 2022.
കൊല്ലം(കുണ്ടറ ബി ആർ സി):എല്ലാവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി ബി ആർ സി കുണ്ടറയുടെ നേതൃത്വത്തിൽ ചങ്ങാതിക്കൂട്ടം പ്രോഗ്രാം നടപ്പിലാക്കുകയുണ്ടായി. തന്റേതല്ലാത്ത കാരണത്താൽ മറ്റു കുട്ടികളോടൊപ്പം സ്കൂൾ അന്തരീക്ഷം സാധ്യമാകാത്ത നിരവധി കുട്ടികൾ നമ്മുടെ സമൂഹത്തിൽ ഉണ്ട് . കുണ്ടറ സബ്ജില്ലയുടെ പരിധിയിലുള്ള സ്കൂളുകളിൽ ഇത്തരം കുട്ടികളെ കണ്ടെത്തുകയും ചെയ്തു. കുണ്ടറ ബിആർസിയിൽ നിന്നും നാല് കുട്ടികളെയാണ് തെരഞ്ഞെടുത്തത് ജിഎച്ച്എസ് കേരളപുരം സ്കൂളിൽ നിന്നും സാന്ദ്ര ശശി, എം ടി എൽപിഎസ് പേരയം സ്കൂളിൽ നിന്നും റോഷൻ, അഭിഷിക്ത് ശിവറാം എൻഎസ്എസ് എച്ച്എസ്എസ് കരിക്കോട് സ്കൂളിൽ നിന്നും ആരോൺ ദാസ് എന്ന കുട്ടികൾക്ക് ക്രിസ്തുമസ് സമ്മാനങ്ങളുമായി കുട്ടികളുടെ വീട്ടിലെത്തുകയും പുൽക്കൂട് ക്രിസ്തുമസ് ട്രീ എന്നിവ ഒരുക്കി കേക്ക് മുറിച്ചുകൊണ്ട് ക്രിസ്തുമസ് ആഘോഷിക്കുകയുണ്ടായി. ചങ്ങാതിക്കൂട്ടത്തിന്റെ ഈ ആഘോഷ പരിപാടിയിൽ സ്കൂൾ എച്ച് എം, പി ടി എ പ്രസിഡന്റ്,വാർഡ് മെമ്പേഴ്സ്, ബി ആർ സി കോഡിനേറ്റേഴ്സ്, സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സ്, എന്നിവർ പങ്കെടുത്തു കൂട്ടുകാർ കരോൾ ഗാനം ആലപിച്ച് ചടങ്ങ് ഗംഭീരമാക്കി.