പാദമുദ്രകൾ അദ്ധ്യാപകപരിശീലനം സംഘടിപ്പിച്ചു.
കൊല്ലം. (വെളിയം ബി. ആർ. സി ):- പ്രാദേശിക ചരിത്ര പഠനം അർത്ഥപൂർണ്ണവും ആനന്ദകരവും ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷ കേരളം നടപ്പിലാക്കുന്ന "പാദമുദ്രകൾ "പ്രാദേശിക ചരിത്രരചന അധ്യാപക പരിശീലനം സംഘടിപ്പിച്ചു. ഹൈസ്കൂൾ അധ്യാപകർക്ക് ഏകദിന പരിശീലനമാണ് നൽകിയത്. ചരിത്ര അന്വേഷണത്തിന്റെ പൊതുരീതി ശാസ്ത്രവും പ്രാദേശികചരിത്രത്തിന്റെ സവിശേഷതയും വിദ്യാർത്ഥികളെ ബോധ്യപ്പെടുത്താൻ പരിശീലനം സഹായകമായി.ബി.പി.സി ലേഖ ടി. എസ് ഉദ്ഘാടനം ചെയ്തു. ട്രെയിനർമാരായ വീണ. എസ് നായർ, അനൂപ്, അതുൽ എന്നിവർ ക്ലാസുകൾ നയിച്ചു.