ചിമിഴ് വിളംബര ജാഥയ്ക്ക് തുടക്കമായി
പാലക്കാട് (ബി ആർ.സി കൊല്ലങ്കോട്): ചിമിഴ് വിളംബര ജാഥയ്ക്ക് തുടക്കമായി.സമഗ്ര ശിക്ഷാ കേരളം, കൊല്ലങ്കോട് ബി.ആർ.സിയും നെന്മാറ ജനകീയകൂട്ടായ്മയുടെയും സഹകരണത്തോടെ ജില്ലയിലെ പതിമൂന്ന് ഓട്ടിസം കേന്ദ്രങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുത്ത് സംഘടിപ്പിക്കുന്ന ജില്ലാകലോത്സവത്തിന്റെ വിളംബര ജാഥയ്ക്ക്അനങ്ങനടിയിൽ തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം ഷൊർണൂർ എം.എൽ.എ പി.മമ്മിക്കുട്ടി നിർവഹിച്ചു. അനങ്ങനടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഒറ്റപാലം ബി.ആർ.സി കോ-ഓർഡിനേറ്റർ പ്രഭാകരൻ മാസ്റ്റർ, ഓട്ടിസം കേന്ദ്രത്തിലെ അധ്യാപിക നിമ്മി പോൾ തുടങ്ങിയവർ സംസാരിച്ചു.
ശ്രീകൃഷ്ണപുരത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തജിക സി അധ്യക്ഷയായി, ചെർപുളശ്ശേരി ബി.പി.സി എൻ.പി. പ്രിയേഷ് സംസാരിച്ചു. പറളി ബി.ആർ.സി യുടെയും മണ്ണാർക്കാട് ബി.ആർ.സി യുടെയും നേതൃത്വത്തിൽ കോങ്ങാട് ബസ് സ്റ്റാന്റ് പരിസരത്ത് വെച്ച് നടത്തു.കോങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് . ടി. അജിത്ത് ഉദ്ഘാടനം ചെയ്തു.കേരളശ്ശേരി പഞ്ചായത്ത്പ്രസിഡന്റ് ഷീബ സുനിൽ അധ്യക്ഷയായി. പറളി ബി.ആർ.സി ട്രെയിനർ നാഗരാജ് സ്വാഗതവും സ്പെഷ്യൽ എഡ്യൂക്കേറ്റർ നവ്യ നന്ദിയും അറിയിച്ചു. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്റിൽ പരിപാടി സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോഗ്രാം ഓഫീസർ എം.ആർ. മഹേഷ്കുമാർ ഉദ്ഘാടനം ചെയ്തു. പാലക്കാട് ബി.പി.സി ശ്രീ. ശിവപ്രസാദ് എം.ആർ. അധ്യക്ഷത വഹിച്ചു.
വിദ്യാകിരണം കോർഡിനേറ്റർ ജയപ്രകാശ് മാസ്റ്റർ മുഖ്യാതിഥി ആയി. വിവിധ ബി ആർ സി കളിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ 10 അംഗങ്ങളാണ് ജാഥയിൽ പങ്കെടുക്കുന്നത്. നവംബർ 26 ന് നെമ്മാറ ജി എച് എസ് എസ് ൽ വെച്ച് നടക്കുന്ന കലോത്സവം വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും.