ഭാഗിക സൂര്യഗ്രഹണം നവ്യാനുഭവമാക്കി റസിഡൻഷ്യൽ ഹോസ്റ്റലിലെ കുട്ടികൾ
പത്തനംതിട്ട (റാന്നി ബി ആർ സി): ആകാശപ്രതിഭാസമായ ഭാഗിക സൂര്യഗ്രഹണം നേരിൽ കാണാൻ കഴിഞ്ഞ സന്തോഷത്തിലാണ് പെരുനാട് പ്രസിഡൻഷ്യൽ ഹോസ്റ്റലിലെ കുട്ടികൾ. റാന്നി ബിആർസി ഒരുക്കിയ പ്രത്യേക പരിപാടി കുട്ടികൾക്ക് കൗതുകമായി. സൗര കണ്ണട ഉപയോഗിച്ച് കുട്ടികൾ ഭാഗിക സൂര്യഗ്രഹണം നേരിൽ കണ്ടു. ഗ്രഹണവുമായി ബന്ധപ്പെട്ട ആകാശപ്രതിഭാസങ്ങളെ ശാസ്ത്രരംഗം ഉപജില്ല കോർഡിനേറ്റർ എഫ് അജിനി വിശദീകരിച്ചു. ഒപ്പം ഗൃഹണവുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങളെയും കുട്ടികളെ പരിചയപ്പെടുത്തി. ഹോസ്റ്റൽ ഗവേണിംഗ് കമ്മിറ്റി ചെയർപേഴ്സൺ കൂടിയായ വാർഡ് മെമ്പർ ടി. ആർ രാജം ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. റാന്നി ബിപിസി ഷാജി എ സലാം അധ്യക്ഷത വഹിച്ചു.സി ആർ സി കോഡിനേറ്റർ സാബു ഫിലിപ്പ്,വാർഡ്ൻ വിപിൻ മോൻ,ട്യൂട്ടർ ആഷ്ലി എന്നിവർ സംസാരിച്ചു.