ലഹരി വിമുക്ത കേരളം വിളംബര ജാഥ സംഘടിപ്പിച്ചു.
കൊല്ലം(ചവറ ബി.ആർ.സി): ' ലഹരി വിമുക്ത കേരളം ' ക്യാമ്പയിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസവകുപ്പിന്റെയും സമഗ്ര ശിക്ഷാ കേരളയുടെയും ആഭിമുഖ്യത്തിൽ ചവറ സബ്ജില്ലാതല വിളംബരജാഥ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരിൽ ഉത്ഘാടനം നിർവഹിച്ചു. ചവറ ബി. പി.സി സ്വപ്ന. എസ്. കുഴിതടത്തിൽ സ്വാഗതം ആശംസിച്ചു. ജി. എച്ച്. എസ്. എസ്. ചവറ, ജി.എച്ച്. എസ്. ചവറ എന്നീ സ്കൂളുകൾ സംയുക്തമായിട്ടാണ് വിളംബരജാഥ സംഘടിപ്പിച്ചത്. NCC, JRC, SPC, NSS യൂണിറ്റുകളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. പ്രിൻസിപ്പൽ അർച്ചന, പ്രഥമ അധ്യാപികമാരായ അനിത ശോഭ എന്നിവരും പി.ടി.എ, എസ്.എം.സി, ജാഗ്രതാ സമിതി അംഗങ്ങൾ, ബി.ആർ.സി. ട്രൈനേഴ്സ്, കോർഡിനേറ്റർസ്, തുടങ്ങിയവർ പങ്കെടുത്തു. വിളംബരജാഥ സ്കൂൾ വളപ്പിൽ നിന്നും ആരംഭിച്ചു ശങ്കരമംഗലം ജംഗ്ഷൻ വഴി ബിജെഎം കോളേജ് വരെയും തിരികെ സ്കൂളിൽ എത്തി ചേരുകയും ചെയ്തു.