ലഹരിക്കെതിരെ വിളംബര ജാഥയുമായി ചാത്തന്നൂർ ബി ആർ സി
കൊല്ലം ( ബി ആർ സി ചാത്തന്നൂർ): ചാത്തന്നൂർ ബിആർസിയുടെ ആഭിമുഖ്യത്തിൽ ജി എൽ പി എസ് ചാത്തന്നൂർ, ജി വി എച്ച് എസ് എസ് ചാത്തന്നൂർ എൻ എസ് എസ് എച്ച് എസ് എസ് ചാത്തന്നൂർ എന്നീ വിദ്യാലയങ്ങളും ചേർന്ന് ഒക്ടോബർ 31 ന് ലഹരി വിരുദ്ധ വിളംബര ജാഥ സംഘടിപ്പിച്ചു.ലഹരി വിരുദ്ധ അനൗൺസ്മെന്റോട് കൂടി ജാഥ ചാത്തന്നൂർ ജംഗ്ഷനിൽ എത്തി ചേർന്നു.വിളംബര ജാഥയുടെ ഉദ്ഘാടനംചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ദിജു നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അമൽ ചന്ദ്രൻ ലഹരി വിരുദ്ധ സന്ദേശം നൽകി. വിദ്യാലയങ്ങളും ബി ആർ സി അംഗങ്ങളും ചേർന്ന് ഫ്ലാഷ് മോബ്, ഭിന്നശേഷി കുട്ടികളുടെ ലഹരി വിരുദ്ധ നൃത്താവിഷ്കാരം, ലഹരി വിരുദ്ധ ഗാനങ്ങൾ, എന്നിവ അവതരിപ്പിച്ചു. ലഹരി എന്ന വിഷപ്പാമ്പിൽ നിന്നും രക്ഷ നേടുക എന്ന ഉദ്ദേശത്തോടെയുള്ള സ്നേക്ക് ഡാൻസ് ലഹരി വിരുദ്ധ പരിപാടിയുടെ ആശയത്തെ കൂടുതൽ ശക്തിപ്പെടുത്തി. പൊതുജനങ്ങൾക്ക് പരിപാടി കൂടുതൽ കൗതുകമായി, വലിയ ആൾക്കൂട്ടം പരിപാടി വീക്ഷിക്കാൻ എത്തി ചേർന്നു.