ലഹരി വിരുദ്ധ ചങ്ങല സൃഷ്ടിച്ചു.
അടൂർ ( അടൂർ BRC ) : കേരളപ്പിറവി ദിനത്തിൽ ഏഴംകുളം ഗവ: എൽ.പി സ്കൂളിൽ ലഹരി വിരുദ്ധ പരിപാടി സംഘടിപ്പിച്ചു. മുന്നൂറ്റി അമ്പതോളം കുട്ടികളും അധ്യാപകരും ചേർന്ന് ലഹരി വിരുദ്ധ ചങ്ങല സൃഷ്ടിച്ചു. പ്രഥമാധ്യാപകൻ ഡി. അശോകൻ ലഹരി വിരുദ്ധ സന്ദേശം നൽകി. തുടർന്ന് എല്ലാവരും ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. പി.ടി.എ പ്രസിഡൻറ് ദിലീപ് കുമാർ ,മാതൃസമിതി പ്രസിഡന്റ് ശ്രീമതി സൗമ്യ എന്നിവർ സന്നിഹിതരായിരുന്നു. കേരളത്തെ ലഹരിമുക്തമാക്കുകയെന്ന ആശയം ഉൾക്കൊണ്ട് കുട്ടികൾ കൂടിച്ചേർന്ന് കേരളത്തിന്റെ ഭൂപട മാതൃക തീർത്തു.