തൃക്കുറ്റിശ്ശേരി GUPS സ്കൂളിൽ സമഗ്രം 2022
കോഴിക്കോട് : ബാലുശ്ശേരി ബി.ആർ.സിയും കോട്ടൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി പഠന പ്രവർത്തനങ്ങളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായുള്ള പ്രത്യേക പരിശീലനപരിപാടി സമഗ്രം-2022 തൃക്കുറ്റിശ്ശേരി GUPS സ്കൂളിൽ ആരംഭിച്ചു .ഗണിതം, ഭാഷാ തുടങ്ങിയ മേഖലകളിലൂന്നിയ പഠന പ്രവർത്തങ്ങളിൽ കലാ കായിക പ്രവർത്തങ്ങളും സ്വഭാവ രൂപീകരണം, പെരുമാറ്റ ശൈലികൾ പോലെയുള്ള ഗൈഡൻസ് ക്ലാസ്സുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ബഹുമുഖമേഖലകളിൽ കുട്ടികളെ മുൻനിരയിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ബാലുശ്ശേരി ബി.ആർ.സി. തങ്ങളുടെ തനത് പ്രവർത്തനമായ സമഗ്രം-2022 എന്ന പദ്ധതികൊണ്ടു ഉദ്ദേശിക്കുന്നത് എന്ന് ബ്ലോക്ക് പ്രൊജക്റ്റ് കോർഡിനേറ്റർ ശ്രീ. മധുസൂദനൻ അറിയിച്ചു. കോട്ടൂർ പഞ്ചായത്തിൽ പൊതുവായി രണ്ടു ട്രെയിനിങ് സെന്ററുകൾ തിരഞ്ഞെടുത്താണ് പരിശീലന പരിപാടി ബാലുശ്ശേരി ബി.ആർ.സി നടപ്പിലാക്കുന്നത്.കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് C. H സുരേഷ് ഉദ്ഘാടന കർമം നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിജിത്ത് ചടങ്ങിന് അധ്യക്ഷത വഹിച്ചു. മധുസൂദനൻ (BPC, BRC ബാലുശ്ശേരി )സ്വാഗതം പറഞ്ഞു.ഷീബ (DPO, കോഴിക്കോട് )മുഖ്യാഥിതി ആയിരുന്നു. സജീഷ് മാസ്റ്റർ (DPO, കോഴിക്കോട് )മുഘ്യപ്രഭാഷണം നടത്തി.ഇന്ദുജ ടീച്ചർ (GUPS തൃക്കുറ്റിശ്ശേരി )ആശംസ അർപ്പിച്ചു.രമേശൻ (trainer, BRC ബാലുശ്ശേരി )നന്ദി പറഞ്ഞു. 140ഓളം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ക്ലാസ്സിൽ ഷീബ സി., സജിൻ മാത്യു, സൂര്യ, വിപിൻ, അസീൽ, അബ്ദുറഹിമാൻ, അരുൺ k. G എന്നിവർ ക്ലാസ്സിന് നേതൃത്വം നൽകി.