മട്ടന്നൂരിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം തുറന്നു
കണ്ണൂർ (മട്ടന്നൂർ ബി ആർ സി) : പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളയുടെ സ്കൂൾ വെതർ സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി മട്ടന്നൂർ ബിആർസി പരിധിയിലെ വേങ്ങാട് ഇ കെ നായനാർ ഗവ.എച്ച്എസ്എസ് ൽ നിർമ്മിച്ച സ്കൂൾ വെതർ സ്റ്റേഷൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈ.പ്രസി. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്ത് സ്കൂളിന് സമർപ്പിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ ചന്ദ്രൻ കല്ലാട്ട് അധ്യക്ഷത വഹിച്ചു. ശാസ്ത്രീയ ഉപകരണങ്ങളുടെയും സാങ്കേതിക വിദ്യയുടേയും സഹായത്തോടെ കുട്ടികൾക്ക് പൊതുവിദ്യാലയം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ കാലാവസ്ഥ സ്ഥിതിയും ദിനാവസ്ഥയും മനസ്സിലാക്കാനും ഡാറ്റകൾ തയ്യാറാക്കാനും പദ്ധതി സഹായകരമാകും. മഴയുടെ തോത് അളക്കുന്നതിനുള്ള ‘മഴമാപിനി’, അന്തരീക്ഷ താപനില അറിയുന്നതിനുള്ള തെര്‍മോ മീറ്ററുകള്‍, അന്തരീക്ഷ ആര്‍ദ്രത അളക്കുന്നതിനുള്ള ‘വെറ്റ് ആര് ഡ്രൈ ബള്‍ബ് തെര്‍മോമീറ്റർ , കാറ്റിന്റെ ദിശ അറിയുന്നതിനായുളള ‘വിന്‍ഡ് വെയ്ൻ’ , കാറ്റിന്റെ വേഗത നിശ്ചയിക്കുന്ന ‘കപ്പ് കൗണ്ടര്‍ അനിമോ മീറ്റർ’ തുടങ്ങി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളില്‍ ഉപയോഗിച്ചു വരുന്ന ശാസ്ത്രീയ ഉപകരണങ്ങളാണ് സ്കൂള്‍ വെതര്‍ സ്റ്റേഷനുകളിലും ഉപയോഗിക്കുന്നത്. പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളില്‍ പ്രാദേശിക കാലാവസ്ഥ മനസ്സിലാക്കുന്നതിനും,ഭൂമിശാസ്ത്രവിഷയത്തോടുള്ള അഭിരുചിയും, സാമൂഹിക പ്രതിബദ്ധതയും വളർത്തുവാനും സ്കൂൾ വെതര്‍ സ്റ്റേഷനുകള്‍ സഹായിക്കും. ചടങ്ങിന് സ്കൂൾ പ്രിൻസിപ്പൽ ഇബ്രാഹിം കെ പി സ്വാഗതം പറഞ്ഞു. കെ എസ് ഡബ്ലി യു എസ് പ്രോജക്ട് ടീം മെമ്പർ ബിബിൻ ലാൽ പദ്ധതി വിശദീകരണം നടത്തി . വാർഡ് മെമ്പർ ബിജു, മട്ടന്നൂർ ബി പി സി ജയതിലകൻ, പ്രഥമാധ്യാപിക ഗീത ടീച്ചർ എന്നിവർ സംസാരിച്ചു.