ലഹരിവിരുദ്ധ ക്യാമ്പയിൻ വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് നടത്തി.
കൊല്ലം(കുണ്ടറ ബി. ആർ.സി): സമഗ്ര ശിക്ഷാ കേരള കുണ്ടറ ബി. ആർ.സിയുടെ നേതൃത്വത്തിൽ ലഹരി വിമുക്ത കേരളം വിദ്യാർത്ഥി പരിവർത്തനപരിപാടി സംഘടിപ്പിച്ചു. ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റെജി കല്ലുംവിള ഉദ്ഘടനം നിർവഹിച്ചു. ക്യാമ്പയിനിന്റെ തുടർ പ്രവർത്തനം എന്ന നിലയിൽ സ്കൂൾ തലത്തിൽ പേരൂർ മീനാക്ഷി വിലാസം സ്കൂളിൽ സംഘടിച്ച ഫ്ലാഷ് മോബ് ഏറെ ശ്രദ്ധ നേടി. അഞ്ഞൂറിൽ പരം ആളുകൾ പങ്കെടുത്ത വിളംബര ഘോഷയാത്ര പരിപാടിയുടെ മാറ്റു കൂട്ടി. ബി. ആർ.സിയുടെ നേതൃത്വത്തിൽ എൽ പി , യു പി , എച്ച് എസ് , എച്ച് എസ് എസ് വിഭാഗത്തിലെ അധ്യാപകർക്ക് പരിശീലനം നൽകി. പുന്തലത്താഴം ജംഗ്ഷനിൽ നടന്ന പരിപാടി കൊറ്റ ങ്കര പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും സ്കൂൾ പി. ടി. എ പ്രസിഡൻ്റുമായ ടി .അർജ്ജുനൻ പിള്ള ഉദ്ഘാടനം ചെയ്തു. വിമുക്തി കൊല്ലം ജില്ല കോ – ഓർ ഡിനേറ്റർ അരവിന്ദ് ഘോഷ്, പുന്തലത്താഴം ഡിവിഷൻ കൗൺസിലർ പ്രിജി ,കുണ്ടറ ബി.ആർ. സി ട്രെയിനർമാർ, പ്രഥമാധ്യാപിക രാജി പി, അധ്യാപകർ, പി. ടി.എ അംഗങ്ങൾ എന്നിവർ നേതൃത്വം നല്കി.കൊല്ലം ജില്ലയിലെ വിവിധ ഇടങ്ങളിൽ ലഹരിവിരുദ്ധ ക്യാമ്പയിനുമായി ബന്ധപ്പെട്ട് ഫ്ലാഷ് മോബ് പ്രചാരണം സംഘടിപ്പിക്കുവാൻ തയാറെടുക്കുകയാണ് സമഗ്ര ശിക്ഷാ കേരളയുടെ പ്രവർത്തകർ.