വിദ്യാലയങ്ങളിൽ ശാസ്ത്രപാർക്കുകൾ ഉയരുന്നു ..
എറണാകുളം (മട്ടാഞ്ചേരി ) : വിദ്യാർത്ഥികളുടെ ശാസ്ത്രാഭിരുചി വളർത്തുന്നതിനും ശാസ്ത്രപരമായ അറിവ് വർദ്ധിപ്പിക്കുന്നതിനുമായി സമഗ്ര ശിക്ഷ കേരളം മട്ടാഞ്ചേരി യുആർസിയുടെ നേതൃത്വത്തിൽ പുത്തൻതോട് GHSS ൽ ശാസ്ത്രപാർക്ക് ഒരുങ്ങി. മട്ടാഞ്ചേരി ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന പുത്തൻതോട് GHSS തയാറായ ശാസ്ത്രപാർക്ക് കുട്ടികൾക്ക് പരീക്ഷണങ്ങൾ സ്വയം ചെയ്യുന്നതിനുള്ള അവസരം ഒരുക്കുകയും ശാസ്ത്രവബോധം വളർത്തുന്നതിനും സഹായിക്കുന്നു.. അധ്യാപകരുടെ സഹായത്തോടെ ശാസ്ത്രപാർക്ക് ഒരുക്കങ്ങൾ പൂർത്തിയായി. സ്കൂൾ പ്രധാനാധ്യാപിക മാർഗരറ്റ് ജോളി ഉദ്ഘാടനം ചെയ്തു. കുട്ടികളെ സ്വതന്ത്രമായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന വിധത്തിലാണ് ശാസ്ത്രപാർക്ക് ഒരുക്കിയിട്ടുള്ളതെന്ന് അവർ പറഞ്ഞു . ശാസ്ത്ര അധ്യാപകരുടെ സഹായത്തോടെ കുട്ടികൾ ശാസ്ത്രപാർക്ക് സന്ദർശിച്ച് പരീക്ഷണങ്ങൾ ചെയ്യുന്നതിലൂടെ ഒട്ടേറെ കുട്ടിശാസ്ത്രജ്ഞരെ വളർത്തിയെടുക്കാൻ സമഗ്ര ശിക്ഷക്ക് കഴിയും.