'തിരികെ സ്കൂളിലേക്ക്' ആവേശത്തോടെ കുട്ടികളും രക്ഷിതാക്കളും ..
നിലമ്പൂർ : വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കാനുള്ള സർക്കാർ തീരുമാനത്തിന് വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ആവേശകരമായ പ്രതികരണം. നിലമ്പൂർ ഉപജില്ലയിലെ 98 വിദ്യാലയങ്ങളും 24 ബദൽ സ്കൂളുകളും പ്രവർത്തനമാരംഭിച്ചു. സർക്കാർ നിർദേശിച്ച എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് വിദ്യാലയങ്ങൾ പ്രവർത്തനം ആരംഭിച്ചത്. എല്ലാ വിദ്യാലയങ്ങളിലും ശുചീകരണം പൂർത്തിയാക്കിയിട്ടുണ്ട്. സാനിറ്റൈസർ,തെർമൽ സ്കാനർ എന്നിവയും ഉറപ്പുവരുത്തിയിട്ടുണ്ട് .കൊവിഡ് മാനനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ബാച്ചുകളിലായാണ് വിദ്യാർഥികൾ എത്തുന്നത് .ഗോത്രവിഭാഗം കുട്ടികളെ ഹോസ്റ്റലുകളിൽ എത്തിക്കുന്നതിന് വിപുലമായ ക്രമീകരണങ്ങളാണ് നടത്തിയിട്ടുള്ളത് .നിലമ്പൂർ ഐ ജി എം എം ആർ റസിഡൻഷ്യൽ സ്കൂളിലെയും നിലമ്പൂർ ബിആർസി യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഷെൽട്ടർ ഹോസ്റ്റലിലും കുട്ടികളെ എത്തിക്കുന്നതിന് 1TDP യുടെയും നിലമ്പൂർ ബി ആർ സി യുടെയും നേതൃത്വത്തിൽ നടപടികൾ സ്വീകരിച്ചിരുന്നു.എല്ലാ വിദ്യാലയങ്ങളിലും അധ്യാപകരുടേയും ജനപ്രതിനിധികളെയും നേതൃത്വത്തിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. ഉപജില്ലാ തലത്തിലുള്ള പ്രവേശനോത്സവം മൂത്തേടം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ജനപ്രതിനിധികളുടെയും നിലമ്പൂർ എ ഇ ഒ ടി പി മോഹൻദാസ് എന്നിവരുടെ നേതൃത്വത്തിൽ നടന്നു .നിലമ്പൂർ ഗവൺമെൻറ് മോഡൽ യു പി സ്കൂളിൽ നടന്ന പ്രവേശനോത്സവം നിലമ്പൂർ നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലിം ഉദ്ഘാടനം ചെയ്തു .നഗരസഭാ ഉപാധ്യക്ഷ അരുമ ജയകൃഷ്ണൻ ,വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്കറിയ കിനാം തോപ്പിൽ ,നിലമ്പൂർ ബി ആർ സി കോഡിനേറ്റർ എം മനോജ് കുമാർ ,സ്കൂൾ പ്രധാനാധ്യാപിക ഷീബ വർഗ്ഗീസ് എന്നിവർ നേതൃത്വം നൽകി .ഒന്നാം ക്ലാസ് അധ്യാപിക ഷീജ ടീച്ചർ താരയുടെ വീട് എന്ന പുസ്തക ഭാഗത്തെ ആസ്പദമാക്കി തയ്യാരാക്കിയ പ്ലോട്ട് ഏറെ ശ്രദ്ധേയമായി. ജനപ്രതിനിധികളുടെയും അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂൾ തോരണങ്ങൾ തൂക്കി അലങ്കരിച്ചിരുന്നു. കുട്ടികളെ കൈയടിയോടെയാണ് സ്വീകരിച്ചത് .നിലമ്പൂർ ഐ ജി എം എം ആർ എസ് റസിഡൻഷ്യൽ ഹോസ്റ്റൽ, നിലമ്പൂർ ബോയ്സ് ഹോസ്റ്റൽ, മണിമൂളി യിലെ രണ്ട് ഹോസ്റ്റലുകൾ, പൂക്കോട്ടും പാടത്ത് രണ്ട് ഹോസ്റ്റലുകൾ ,പോത്തുകല്ലിലെ ആൺകുട്ടികൾക്കുള്ള ഒരു ഹോസ്റ്റലും പെൺകുട്ടികൾക്കുള്ള ഒരു ഹോസ്റ്റലും ,മമ്പാട് പഞ്ചായത്തിലെ ഒരു ഹോസ്റ്റൽ എന്നിവയെല്ലാംതന്നെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട് .നിലമ്പൂർ ബിആർസി യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഷെൽട്ടർ ഹോസ്റ്റലും പ്രവർത്തനമാരംഭിച്ചു. നിലമ്പൂർ ബി ആർ സി കോഡിനേറ്റർ എം മനോജ് കുമാർ, നിലമ്പൂർ എ ഇ ഒ ടി പി മോഹൻദാസ് ,അക്കാദമിക് കോഡിനേറ്റർ ഇ കെ നിഷ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളുകളിൽ സന്ദർശനം നടത്തി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. നിലമ്പൂർ ഷെൽട്ടർ ഹോസ്റ്റലിലെ കുട്ടികളെ നഗരസഭാ ഉപാധ്യക്ഷ അരുമാ ജയകൃഷ്ണൻ , വിദ്യാഭ്യാസ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻ സ്കറിയ കിനാതോപ്പിൽ , ബിപിസി എം.മനോജ്കമാർ,ഇ.കെ നിഷ ഡയറ്റ് ഫാക്കൾട്ടി , രമ്യ സി ആർ സി സി,എന്നിവർ ഉപഹാരങ്ങൾ നൽകി സ്വീകരിച്ചു. ബദൽ സ്കൂളുകളിലെ 339 കുട്ടികളിൽ 286 പേർ ആദ്യ ദിവസം സ്കൂളിൽ വന്നു. ഐ ജി എം എം ആർ സ്കൂളിലെ 339 കുട്ടികളിൽ 49 പേർ ആദ്യ ദിവസം സ്കൂളിൽ വന്നു.