മോഡൽ പ്രീപ്രൈമറി ഉദ്ഘാടനം ചെയ്തു
കണ്ണൂർ (പാനൂർ BRC ): സമഗ്ര ശിക്ഷ കേരളം നടപ്പിലാക്കുന്ന മോഡൽ പ്രീപ്രൈമറി സ്കൂൾ പദ്ധതി പ്രകാരം പാനൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ മോഡൽ പ്രീപ്രൈമറിയുടെ ഉദ്ഘാടനം പാനൂർ ഗവ. എൽ.പി. സ്കൂളിൽ കെ.പി. മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.10 ലക്ഷം രൂപ വിനിയോഗിച്ചാണ് ജി.എൽ. പി. പാനൂരിനെ മോഡൽ പ്രീപ്രൈമറിയായി ഉയർത്തിയത്. ഉദ്ഘടന പരിപാടിയിൽ പാനൂർ നഗരസഭ ചെയർമാൻ നാസർ വി അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക ശ്യാമള സ്വാഗതം പറഞ്ഞു. സമഗ്ര ശിക്ഷ ജില്ലാ പ്രൊജക്ട് കോ-ഓർഡിനേറ്റർ . ഇ.സി. വിനോദ് പദ്ധതി വിശദീകരിച്ചു..പി.കെ. ഇബ്രാഹിം ഹാജി (വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, പാനൂർ നഗരസഭ), . പി. കെ. പ്രവീൺ (വാർഡ് കൗൺസിലർ, പാനൂർ നഗരസഭ), അബ്ദുൾ മുനീർ കെ. വി (ബി.പി.സി), പി. പി. ഉണ്ണികൃഷ്ണൻ. (എസ്.എം.സി. ചെയർമാൻ ) എന്നിവർ ആശംസ അർപ്പിച്ചു. പ്രീപ്രൈമറി അധ്യാപിക ദിൽഷ നന്ദി പറഞ്ഞു.