കിളിമാനൂർ : സമഗ്ര ശിക്ഷ കേരളം കിളിമാനൂർ ബി ആർ സിയുടെ ആഭിമുഖ്യത്തിൽ ഉപജില്ലാതല ഹെൽപ്ഡെസ്കിന്റെ പ്രവർത്തനോദ്ഘാടനം ഗവ.HSS കിളിമാനൂരിൽ നടന്നു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ. ഷൈലജ ബീഗം മാർഗനിർദേശങ്ങളടങ്ങിയ കൈപ്പുസ്തകം പ്രിൻസിപ്പൽ റോബിൻ ജോസിന് നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്.