മലപ്പുറം(കോട്ടക്കൽ ) - മലപ്പുറം ബി ആർ സിയുടെ നേതൃത്വത്തിൽ നഗരസഭയിലെ ഒന്നുമുതൽ ഹയർ സെക്കണ്ടറി വരെയുള്ള ഭിന്നശേഷി വിദ്യാർത്ഥികൾക്കായി പുതിയതായി ഒരുക്കിയ ഫിസിയോ&സ്പീച് തെറാപ്പി കേന്ദ്രം ജി എം യു പി സ്കൂളിൽ പ്രവർത്തനമാരംഭിച്ചു. ബി ആർ സി പരിധിയിലെ നാൽപ്പതോളം കുട്ടികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഫിസിയോ&സ്പീച് തെറാപ്പി കേന്ദ്രത്തിന്റെ ഉദ്ഘാടനം നഗരസഭ അധ്യക്ഷ ബുഷറ ഷബീർ നിർവഹിച്ചു. സമഗ്ര ശിക്ഷ പ്രവർത്തകരും രക്ഷിതാക്കളും അധ്യാപകരും സന്നിഹിതരായിരുന്നു.