ക്രിസ്തുമസ്- ന്യൂയർ ആഘോഷവുമായി ചങ്ങാതിമാർ
കൊല്ലം (ബി.ആർ. സി കൊട്ടാരക്കര) കൊട്ടാരക്കര ബിആർസിയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കുട്ടികളുടെ വീടുകളിൽ ക്രിസ്തുമസ്,ന്യൂ ഇയർ ആഘോഷങ്ങൾ നടന്നു.വെട്ടിക്കവല പഞ്ചായത്തിൽ ഉൾപ്പെടുന്ന അമൽമോഹൻ,പ്രജിത്ത് എന്നീ കുട്ടികളുടെ വീടുകളാണ് ഇതിനായി തെരഞ്ഞെടുത്തത്. തലേദിവസം തന്നെ കുട്ടികളുടെ ഭവന സന്ദർശനം നടത്തുകയും ആവശ്യമായ ഒരുക്കങ്ങൾ നടത്തുകയും ചെയ്തു.പുൽക്കൂട്, ക്രിസ്തുമസ് ട്രീ,ക്രിസ്തുമസ് കേക്ക് എന്നിവ കുട്ടികൾക്കായി ഒരുക്കി.കരോളിന്റെ അകമ്പടിയോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്.വെട്ടിക്കവല പഞ്ചായത്ത് പ്രസിഡന്റ് സജയകുമാർ,വാർഡ് മെമ്പർമാർ,സ്കൂൾ ഹെഡ്മാസ്റ്റർമാർ,അധ്യാപകർ,കുട്ടികൾ,ബി.ആർ.സി അംഗങ്ങൾ എന്നിവർ ഈ പരിപാടിയിൽ പങ്കെടുത്തു.