പ്രാദേശിക പ്രതിഭാ കേന്ദ്രത്തിന്റെ പ്രവർത്തനം- മികവാർന്ന രീതിയിൽ
കൊല്ലം (ചടയമംഗലം ബി,ആർ,സി):ചടയമംഗലം ഉപജില്ലയിലെ ഗവ.യുപി സ്കൂൾ തൂറ്റിക്കലിനോട് ചേർന്ന് കൈരളി ഗ്രന്ഥശാലയിലാണ് പ്രാദേശിക പ്രതിഭാ കേന്ദ്രം. ശനി, ഞായർ ദിവസങ്ങളിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. വിവിധ ക്ലാസുകളിൽ പഠിക്കുന്ന ഇരുപത്തിയഞ്ച് വിദ്യാർത്ഥികൾ ഈ കേന്ദ്രത്തിലെ അംഗങ്ങളാണ്. പഠനപ്രവർത്തനങ്ങളോടൊപ്പം കലാ,കായിക പ്രവർത്തി പരിചയ മേഖലകളിലും ഇവിടെ പരിശീലനം നൽകുന്നു. ബിആർസിയിലെ സ്പെഷ്യലിസ്റ്റ് അധ്യാപകരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. എഡ്യൂക്കേഷൻ വോളണ്ടിയറായ രേഷ്മ കുട്ടികൾക്ക് ആവശ്യമായ ഭാഷ, അടിസ്ഥാന ഗണിത ശേഷികൾ, മറ്റ് പഠന പ്രവർത്തനങ്ങൾ എന്നിവയ്ക്ക് ആവശ്യമായ പിന്തുണ നൽകുന്നു. കുട്ടികളിലെ പൊതുവിജ്ഞാനം പരിപോഷിപ്പിക്കുന്നതിനായി എല്ലാ ഞായറാഴ്ചകളിലും തുടർച്ചയായി നടത്തുന്ന ക്വിസ് മത്സരം ഈ കേന്ദ്രത്തിന്റെ പ്രത്യേകതയാണ്.