പരസ്പരം കൈകൾ കോർത്ത് .. ട്വിന്നിംഗ്
(ചൊവ്വന്നൂർ ബി.ആർ.സി ) സമഗ്ര ശിക്ഷാ കേരളം ചൊവ്വന്നൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ കെ. ആർ നാരായണൻ മെമ്മോറിയൽ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് സമഗ്ര ശിക്ഷാ കേരള ചൊവ്വന്നൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ 23/ 7 /2023 ഞായർ,കെ. ആർ നാരായണൻ മെമ്മോറിയൽ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് ബി.ആർ.സി യുടെ തനതു പ്രവർത്തനമായ ട്വിന്നിംഗ് പ്രോഗ്രാം നടത്തി. വ്യത്യസ്ത പ്രദേശങ്ങളിലുള്ള പ്രതിഭാ കേന്ദ്രത്തിലെ കുട്ടികൾക്ക് പരസ്പരം അറിയാനും പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനു വേണ്ടിയാണ് ട്വിന്നിംഗ് പ്രോഗ്രാം സംഘടിപ്പിച്ചത്. ആനയ്ക്കൽ പ്രതിഭാ കേന്ദ്രത്തിലെ കുട്ടികൾ ചൊവ്വന്നൂർ പ്രതിഭാ കേന്ദ്രത്തിലേക്ക് എത്തുകയും അതിനുശേഷം കമ്മ്യൂണിറ്റി ഹാളിലേക്ക് പോകുകയും ചെയ്തു. വായന പുസ്തകങ്ങളും പ്ലക്കാർടുകളും നൽകിയിട്ടായിരുന്നു കുട്ടികളെ വരവേറ്റത്. ദേവിക (പ്രതിഭാ കേന്ദ്രം വിദ്യാർത്ഥിനി ) പ്രോഗ്രാമിൽ സ്വാഗതം ആശംസിച്ചു.വാർഡ് കൗൺസിലർ സിൻസി ജോർജ് പ്രോഗ്രാമിൽ അധ്യക്ഷത വഹിച്ചു. ട്വിന്നിങ് പ്രോഗ്രാമിന്റെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് N. M സുമേഷ് നിർവഹിച്ചു.BPC ബിന്ദു ടീച്ചർ പദ്ധതി വിശദീകരണം നടത്തി. ഷെറി മാസ്റ്റർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അതിനുശേഷം പൊതുപ്രവർത്തകൻ വർഗീസ് മാസ്റ്റർ രക്ഷിതാക്കൾക്കും കുട്ടികൾക്കും ക്ലാസ് എടുത്തു. ദേവിന (പ്രതിഭാ കേന്ദ്രം വിദ്യാർത്ഥിനി)പ്രോഗ്രാമിൽ നന്ദി പ്രകാശിപ്പിച്ചു. ലഘു ഭക്ഷണത്തിനുശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. ഉച്ചഭക്ഷണത്തിനുശേഷം കലശമല ഇക്കോ ടൂറിസം വില്ലേജിലേക്ക് ഒരു യാത്ര നടത്തി. അവിടെയുണ്ടായിരുന്ന ചിൽഡ്രൻസ് പാർക്കിലേക്കും തുടർന്ന് നരിമട കാണാനുള്ള അവസരവും ഒരുക്കിയിരുന്നു. പ്രോഗ്രാം സംഘടിപ്പിച്ചു. . വ്യത്യസ്ത പ്രദേശങ്ങളിലുള്ള പ്രതിഭാ കേന്ദ്രത്തിലെ കുട്ടികൾക്ക് പരസ്പരം അറിയാനും പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനും വേണ്ടിയാണ് ട്വിന്നിംഗ് പ്രോഗ്രാം സംഘടിപ്പിച്ചത്. ആനയ്ക്കൽ പ്രതിഭാ കേന്ദ്രത്തിലെ കുട്ടികൾ ചൊവ്വന്നൂർ പ്രതിഭാ കേന്ദ്രത്തിലേക്ക് എത്തുകയും അതിനുശേഷം കമ്മ്യൂണിറ്റി ഹാളിലേക്ക് പോകുകയും ചെയ്തു. വായന പുസ്തകങ്ങളും പ്ലക്കാർഡുകളും നൽകിയായിരുന്നു കുട്ടികളെ വരവേറ്റത്. ദേവിക (പ്രതിഭാ കേന്ദ്രം വിദ്യാർത്ഥിനി ) പ്രോഗ്രാമിൽ സ്വാഗതം ആശംസിച്ചു.വാർഡ് കൗൺസിലർ സിൻസി ജോർജ് അധ്യക്ഷത വഹിച്ചു. ട്വിന്നിങ് പ്രോഗ്രാമിന്റെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് N. M സുമേഷ് നിർവഹിച്ചു.BPC ബിന്ദു ടീച്ചർ പദ്ധതി വിശദീകരണം നടത്തി. ഷെറി മാസ്റ്റർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അതിനുശേഷം പൊതുപ്രവർത്തകൻ വർഗീസ് മാസ്റ്റർ രക്ഷിതാക്കൾക്കും കുട്ടികൾക്കും ക്ലാസ് എടുത്തു. ദേവിന (പ്രതിഭാ കേന്ദ്രം വിദ്യാർത്ഥിനി)ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. ലഘു ഭക്ഷണത്തിനുശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. ഉച്ചഭക്ഷണത്തിനുശേഷം കലശമല ഇക്കോ ടൂറിസം വില്ലേജിലേക്ക് ഒരു യാത്ര നടത്തി. അവിടെയുണ്ടായിരുന്ന ചിൽഡ്രൻസ് പാർക്കിലേക്കും തുടർന്ന് നരിമട കാണാനുള്ള അവസരവും ഒരുക്കിയിരുന്നു.