ഡിജിറ്റൽ പoനോപകരണ വിതരണം പി.വി.അൻവർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
നിലമ്പൂർ: നിലമ്പൂർ ഉപജില്ലയിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത പതിനഞ്ച് കുട്ടികൾക്ക് മലബാർ ഗ്രൂപ്പ് ടാബ്ലറ്റുകൾ വിതരണം ചെയ്തു. നിലമ്പൂർ ഉപജില്ലയിൽ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്നവരും ഓൺലൈൻ പoന സൗകര്യമില്ലാത്തവരുമായ കുട്ടികളിൽ നിന്നും ഏറ്റവും അർഹരായ കുട്ടികളെയാണ് ടാബ് നൽകുന്നതിന് തെരഞ്ഞെടുത്തത്. പതിനഞ്ച് കുട്ടികളിൽ എട്ട് പേർ പട്ടിക വിഭാഗം പെൺകുട്ടികളാണ്. മലബാർ ഗ്രൂപ്പിൻ്റെ സാമൂഹ്യ നന്മ ഫണ്ടിൽ നിന്നാണ് ഫണ്ട് കണ്ടെത്തിയത്. കേരളത്തിൽ മൊത്തം രണ്ടായിരം പെൺകുട്ടികൾക്ക് മലബാർ ഗ്രൂപ്പ് ടാബ് നൽകുന്നുണ്ടെന്ന് ഷോറൂം ഹെഡ് ജുനൈസ് അറിയിച്ചു . നിലമ്പൂർ ബിപിസി എം മനോജ്കമാർ,സമഗ്ര ശിക്ഷ പ്രവർത്തകർ , രക്ഷിതാക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.