ഓട്ടിസം കുട്ടികളുടെ വീടുകളിൽ പുസ്തകമെത്തിച്ച് വായനയെ പ്രോത്സാഹിപ്പിക്കുന്ന പുസ്തകയാത്ര
കൊല്ലം (കരുനാഗപ്പള്ളി) - ഓട്ടിസം കുട്ടികളുടെ വീടുകളിൽ പുസ്തകമെത്തിച്ച് വായനയെ പ്രോത്സാഹിപ്പിക്കുന്ന 'പുസ്തകയാത്ര 'യുടെ ഉദ്ഘാടനം .സി.ആർ മഹേഷ് MLA നിർവഹിച്ചു. സമഗ്ര ശിക്ഷ കേരളം കരുനാഗപ്പള്ളി ബി ആർ സി യുടെ നേതൃത്വത്തിൽ CWSN കുട്ടികൾക്കും ,അവരുടെ രക്ഷിതാക്കൾക്കും വേണ്ടി നടന്നു വരുന്ന വ്യത്യസ്തമായ ആശയമാണ് 'പുസ്തകയാത്ര'. കോവിഡ് കാലത്ത് ഓട്ടിസം സെൻ്ററുകളിൽ എത്താനാവാതെ കുട്ടികൾ അസ്വസ്ഥരായി. രക്ഷിതാക്കൾ കൂടുതൽ ബുദ്ധിമുട്ടിലും. ഓട്ടിസം കുട്ടികൾ വ്യത്യസ്തമോ, ഏകതാനമോ ആയ ശ്രദ്ധകളിൽ വ്യാപൃതരാകാൻ ആഗ്രഹിക്കുന്നവരാണ്. അതിനാൽ വായിച്ച് കഥകൾ ഉൾക്കൊള്ളാനാവുന്ന കട്ടികളുണ്ടെങ്കിൽ അവർക്കും കുട്ടികൾക്ക് കഥവായിച്ച് പങ്കു വയ്ക്കാൻ രക്ഷിതാക്കൾക്കും പുസ്തകങ്ങൾ നൽകി. മാത്രമല്ല മുതിർന്നവരുടെ വായനയ്ക്കായി പ്രത്യേക പുസ്തകങ്ങൾ എത്തിച്ചു .രണ്ടാഴ്ചയിൽ പുസ്തകങ്ങൾ നമ്മുക്ക് പരസ്പരം കൈമാറാം എന്ന ഉറപ്പിൻ മേലാണ് പുസ്തകയാത്ര ആരംഭിച്ചത്.-