വണ്ടൂർ ബി.ആർ.സിയിലെ പി ഇ സി യോഗങ്ങൾക്കു തുടക്കമായി
വണ്ടൂർ: സ്കൂൾതുറക്കുന്നതിൻറെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി വണ്ടൂർ ബി.ആർ.സിക്കു കീഴിലെ ഏഴു പഞ്ചായത്തുകളിലും പഞ്ചായത്തുതല വിദ്യാഭ്യാസ സമിതി യോഗങ്ങൾ (PEC)ചേർന്നു. ഒക്ടോബർ 25 ന് മുൻപു തന്നെ വിദ്യാലയങ്ങളെല്ലാം ശുചീകരിക്കുന്നതിനും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് അധ്യയനം ആരംഭിക്കുന്നതിനും യോഗങ്ങളിൽ തീരുമാനമായി. എല്ലാ സ്കൂളിലും തൊഴിലുറപ്പു തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ സേവനം പ്രയോജനപ്പെടുത്താനും ,പൂർവ്വ വിദ്യാർത്ഥികൾ, ക്ലബ് പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, പോലീസ് സേനാംഗങ്ങൾ എന്നിവരുടെ മീറ്റിംഗ് സ്കൂൾ തലത്തിൽ പി ടി.എ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിളിച്ചു ചേർക്കാനും യോഗങ്ങളിൽ തീരുമാനമെടുത്തു.സ്കൂൾ ജാഗ്രതാ സമിതി രൂപീകരിച്ച് വിദ്യാർത്ഥികളുടെ സ്ഥിതി വിവര കണക്കുകൾ അപ്ഡേറ്റ് ചെയ്യും.വിവിധ യോഗങ്ങളിലായി ബി. പി സി എം.മനോജ്, ട്രെയിനർ ഷജീഷ് പി, ക്ലസ്റ്റർ റിസോഴ്സ് കോ.ഓർഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.