'ഇല' [ELA] പ്രോഗ്രാം കരുനാഗപ്പള്ളി ബി ആർ സിയിൽ സംഘടിപ്പിച്ചു.
കൊല്ലം [കരുനാഗപ്പള്ളി ബി ആർ സി ] :-എൽ ഇ പി പദ്ധതിയുടെ ഭാഗമായി 'ELA (എൻഹാൻസിംഗ് ലേണിംഗ് ആംബിയൻസ് )ബി ആർ സി പരിശീലനം സംഘടിപ്പിച്ചു .സമഗ്ര ശിക്ഷ കേരളത്തിൻറെ നേതൃത്വത്തിൽ എൽ പി , യു പി ക്ലാസുകളിൽ നടപ്പിലാക്കുന്ന 'ഇല' പദ്ധതിയുടെ ഏകദിന ശില്പശാല കരുനാഗപ്പള്ളി ബിആർസിയിൽ സംഘടിപ്പിച്ചു .സബ് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി അൻപത്തിനാലോളം അധ്യാപകർ പരിശീലനത്തിന് പങ്കെടുത്തു. 2022-23അധ്യയന വർഷം എലമെന്ററി വിഭാഗം ക്ലാസുകളിൽ ശാസ്ത്രം,ഗണിതം, സാമൂഹ്യശാസ്ത്രം, ഭാഷാ വിഷയങ്ങൾ തുടങ്ങിയവ കുട്ടികളിൽ വികസിപ്പിക്കുന്നതിനു പാഠ്യപദ്ധതി ലക്ഷ്യം വയ്ക്കുന്ന പഠന നേട്ടങ്ങൾക്ക് ഊന്നൽ നൽകി നടപ്പിലാക്കുന്ന വികസന പരിപാടിയാണ് 'ഇല പരിശീലന പദ്ധതി'. വളരെ മികച്ച ട്രെയിനിങ്ങായിരുന്നു എന്നും , കുട്ടികൾക്ക് ലഭ്യമാകുന്ന തരത്തിൽ ക്ലാസിൽ വിനിമയം ചെയ്യാമെന്നും അധ്യാപകർ ഒന്നടങ്കം അഭിപ്രായപ്പെട്ടു.സി ആർ സി സി രഞ്ജിത്ത് ആർ വൈ അധ്യക്ഷത വഹിച്ച പരിപാടിക്ക് ട്രെയിനർ പ്രശോഭ കുമാരി സ്വാഗതം ആശംസിച്ചു.കരുനാഗപ്പള്ളി ഉപജില്ല ഓഫീസർ ശ്രീജ ഗോപിനാഥ് ട്രെയിനിങ് ഉദ്ഘാടനം ചെയ്തു.പരിശീലനത്തിന് എത്തിയവർക്ക് ട്രെയിനർ സുസ്മിത പി എസ് നന്ദി രേഖപ്പെടുത്തി.